റിയാദ്: രാജ്യത്തെ കൊറോണ വൈറസ് പ്രതിദിന സംഭവവികാസങ്ങൾ അറിയിച്ചിരുന്ന പത്രസമ്മേളന സംഘം അവസാന വാർത്താ സമ്മേളനം നടത്തി കോൺഫറൻസ് ആസ്ഥാനത്തോട് ഔദ്യോഗികമായി വിടപറഞ്ഞു. അവസാന യാത്രയയപ്പിൽ സംഘം സന്തോഷവും അതോടൊപ്പം വിടവാങ്ങുന്നതിലെ ദുഃഖവും സംഘം പങ്കുവെച്ചു.
ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് മുഹമ്മദ് അബ്ദുൽ അലി ഉൾപ്പെടെയുള്ള ടീം അംഗങ്ങൾ പുഞ്ചിരിയോടെയാണ് പരസ്പരം വിടപറയാൻ ആഗ്രഹിക്കുന്നത് അറിയിച്ചത്. സാമൂഹിക അകലം ഒഴിവാക്കിയതിലും മറ്റുള്ളവരുമായി ഹസ്തദാനം പുനഃസ്ഥാപിച്ചതിലും സന്തോഷം പ്രകടിപ്പിച്ചു. “ഒടുവിൽ, രണ്ട് വർഷത്തിന് ശേഷം ഇന്ന് എനിക്ക് നിങ്ങളോടൊപ്പം അടുത്ത് നിൽക്കാനും കൈ തരാനും സാധിച്ചു” മന്ത്രാലയ വക്താവ് എല്ലാവർക്കും ഹസ്തദാനം നൽകി സന്തോഷം പങ്കുവെച്ചു.

രണ്ട് വർഷമായി ദിനേന എത്തിചേർന്നിരുന്ന കോൺഫറൻസ് സ്ഥലം വിട്ടുപോകുന്നതിൽ വിഷമമുണ്ടെന്ന് ടീം അംഗങ്ങൾ പ്രതികരിച്ചു. അതേസമയം, കൊറോണ പ്രതിസന്ധി അവസാനിച്ചതിലും മുൻകരുതൽ നടപടികൾ റദ്ദാക്കിയതിലും തങ്ങളുടെ സന്തോഷം പറഞ്ഞറിയിക്കാനാവില്ലെന്നും സംഘം കൂട്ടിച്ചേർത്തു. സ്ഥലത്ത്.
സാമൂഹിക അകലം പാലിക്കൽ, ഹോം ക്വാറന്റൈൻ എന്നിവ നിർത്തലാക്കുന്നത് ഉൾപ്പെടെ കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട മുൻകരുതൽ, പ്രതിരോധ നടപടികൾ പിൻവലിക്കുന്നതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. കൂടാതെ ആനുകാലിക കൊറോണ പാൻഡെമിക് കോൺഫറൻസുകളും രാജ്യത്തെ ദൈനംദിന കൊറോണ റിപ്പോർട്ടും താൽക്കാലികമായി നിർത്തിവച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വീഡിയോ കാണാം 👇