മസ്‌ജിദ്‌ മുറി ഉപയോഗപ്പെടുത്തി ഹോട്ടലുകളിലേക്ക് ഇറച്ചി വിതരണം, വിദേശികൾ അറസ്റ്റിൽ (വീഡിയോ)

0
6310

റിയാദ്: മസ്‌ജിദിനോട് ചേർന്ന താമസ മുറി ദുരുപയോഗപ്പെടുത്തി മാംസ വിതരണം നടത്തിയ വിദേശികൾ അറസ്‌റ്റിൽ. വാണിജ്യ മന്ത്രാലയം നടത്തിയ പരിശോധനയിൽ ഇവിടെ നിന്ന് അജ്ഞാത മാംസങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പള്ളിയോട് ചേർന്ന് നിൽക്കുന്ന മുറി ഉപയോഗപ്പെടുത്തി സമീപത്തെ ഹോട്ടലുകളിലേക്കും റെസ്റ്റോറന്റുകളിലേക്കും ആവശ്യമായ ഇറച്ചി വിതരണം ചെയ്‌തു വരികയായിരുന്നു പ്രതികൾ. എന്നാൽ, ഏത് തരത്തിലുള്ള ഇറച്ചിയാണ് ഇതെന്ന് വ്യക്തമല്ല. പ്രതികൾ ഏത് രാജ്യക്കാരാണെന്നും വ്യക്തമാക്കിയിട്ടില്ല.

അജ്ഞാത മാംസത്തോടൊപ്പം കോഴിയിറച്ചിയും ഇവിടെ നിന്ന് കെണ്ടെടുത്തിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്‌ത്‌ തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി മന്ത്രാലയം സൂചിപ്പിച്ചു. ഇതിന്റെ വീഡിയോയും മന്ത്രാലയം പുറത്ത് വിട്ടു. രഹസ്യമായി ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

അതേസമയം, ബിനാമി ബിസിനസിനെതിരെയുള്ള പരിശോധനകളും നടപടികളും ശക്തമായി തുടരുകയാണ്. ഗിഫ്റ്റ്, കാർ വർക്ക്ഷോപ്പ് മേഖലകൾ ഉൾപ്പെടെയുള്ള ബിസിനസ് മേഖലകളിലാണ് ഇപ്പോൾ പരിശോധന നടക്കുന്നത്. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ 20 സർക്കാർ ഏജൻസികളുടെ പങ്കാളിത്തത്തോടെയാണ് ശക്തമായ പരിശോധന തുടരുന്നത്.

വീഡിയോ