യമനിൽ മലയാളി നഴ്സ് നിമിഷ പ്രിയക്ക് വധശിക്ഷ, അപ്പീൽ കോടതിയും ശരിവെച്ചു

0
8640

സൻആ: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ അപ്പീലിൽ അപ്പീൽ കോടതിയും ശരിവെച്ചു. വധശിക്ഷയിൽ ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ സൻആയിലെ അപ്പീൽ കോടതിയിലെ മൂന്നംഗ ബഞ്ചാണ് വധശിക്ഷ ശരിവെച്ചത്. ഇനി യെമനിലെ സുപ്രീംകോടതിയുടെ പരിഗണനയ്ക്കു കേസ് സമർപ്പിക്കാമെങ്കിലും അപ്പീൽകോടതിയുടെ തീർപ്പ് സുപ്രീം കോടതി പുനഃപരിശോധിക്കില്ല. ഈ വിധിയിലേക്കെത്തിയ നടപടിക്രമങ്ങൾ ശരിയായിരുന്നോ എന്നു പരിശോധിക്കുക മാത്രമാണു സുപ്രീം കോടതി ചെയ്യുക.

വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെയാണ് നിമിഷ പ്രിയ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ അപ്പീൽ കോടതിയെ സമീപിച്ചത്. കേസിലെ വാദം കഴിഞ്ഞ ജനുവരിയിൽ പൂർത്തിയായിരുന്നു. സ്ത്രീയെന്ന പരിഗണന നൽകി കുറ്റവിമുക്തയാക്കുകയോ വധശിക്ഷയിൽ  നിന്ന് ഒഴിവാക്കുകയോ വേണമെന്നായിരുന്നു നിമിഷ പ്രിയയുടെ ആവശ്യം. വധശിക്ഷ ശരിവച്ചതോടെ യെമൻ പ്രസിഡന്‍റിന്‍റെ അധ്യക്ഷതയിലുള്ള സുപ്രീം ജുഡീഷ്യൽ കൗൺസിലിന്‍റെ പരിഗണനയ്ക്ക് കേസ് സമർപ്പിക്കാം. എന്നാൽ അവിടെ അപ്പീൽ കോടതിയിലെ നടപടിക്രമങ്ങൾ ശരിയായിരുന്നോ എന്ന് പരിശോധിക്കുക മാത്രമാണ് പതിവ്.

യമൻ പൗരൻ തലാൽ അബ്ദു മഹ്ദിയെ 2017ൽ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് സ്വദേശിനിയായ നിമിഷ പ്രിയയെ സൻആയിലെ കോടതി നേരത്തെ വധശിക്ഷയ്ക്ക് വിധിച്ചത്. വൃദ്ധമാതാവും ആറ് വയസുള്ള കുട്ടിയുമുണ്ടെന്നും വധശിക്ഷ ഒഴിവാക്കണമെന്നും നിമിഷ പ്രിയ കോടതിയെ അറിയിച്ചിരുന്നു. സ്ത്രീ എന്ന പരിഗണന നല്‍കി വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്യുകയോ വിട്ടയയ്ക്കുകയോ വേണമെന്നായിരുന്നു നിമിഷ പ്രിയയുടെ ആവശ്യം. യമനിലെ ഇന്ത്യൻ എംബസിയുടെ സഹായത്തോടെയാണ് അപ്പീൽ കോടതിയെ സമീപിച്ചത്.

യമൻ പൗരൻ തന്നെ തടഞ്ഞുവെച്ച് ആക്രമിച്ചെന്നും രക്ഷപെടുന്നതിനിടെയാണ് കൊലപാതകമെന്നുമാണ് വാദം. പ്രാഥമിക കോടതി നിമിഷക്ക് വധശിക്ഷ വധിച്ച ശേഷം, യമനിലെ ഇന്ത്യൻ എംബസിയുടെ സഹായത്തോടെയാണ് അപ്പീൽ കോടതിയെ സമീപിച്ചത്.

വിചാരണക്കോടതി നൽകിയ മരണ ശിക്ഷ ശരിവെച്ചതിനാൽ യമനിലെ പ്രസിഡന്‍റ് അധ്യക്ഷനായ സുപ്രീം ജു‍ഡീഷ്യൽ കൗൺസിലിനെ സമീപിക്കൽ മാത്രമാണ് ഇനി ഒരു വഴി. എന്നാൽ അപ്പീൽ കോടതിയിലേതടക്കം വിസ്താര നടപടികളിൽ പിഴവുണ്ടെന്ന് ബോധ്യപ്പെട്ടെങ്കിൽ മാത്രമേ കൗൺസിൽ പരിഗണിക്കൂ എന്ന കടമ്പയുണ്ട്. ദയാഹ‍ർജി സുപ്രീംകൗൺസിൽ പരിഗണിക്കാറില്ല.

പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷയുടെ ക്ലിനിക്കിന്റെ പാര്‍ട്ണര്‍ ആയിരുന്നു കൊല്ലപ്പെട്ട മെഹ്ദി. ഇയാള്‍ ക്രൂരമായി പീഡിപ്പിക്കാറുണ്ടെന്നും ആത്മരരക്ഷാര്‍ഥമാണ് കൊലപാതകമുണ്ടായതെന്നും നിമിഷ മൊഴി നല്‍കിയിരുന്നു.