ജിദ്ദ: മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷനും സമസ്ത കേരള ജംഇയ്യുത്തുല്‍ ഉലമയുടെ അനിഷേധ്യ നേതാക്കളില്‍ ഒരാളും ചന്ദ്രിക ദിനപത്രം മാനേജിങ് ഡയറക്ടറും നിരവധി മഹല്ലുകളുടെ ഖാദിയുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ ജിദ്ദ സര്‍ഗ്ഗ വേദി അനുശോചനം രേഖപ്പെടുത്തി. നിര്‍ണ്ണയാക ഘട്ടത്തില്‍ കേരളത്തില്‍ മുസ്‌ലിം പിന്നോക്ക രാഷ്ട്രീയത്തിന് കരുത്ത് പകരുകയും ധീരമായ നേതൃത്വം നല്‍കുകയും ചെയ്ത വ്യക്തിത്വമായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്നു അനുശോചന കുറിപ്പില്‍ പറഞ്ഞു.
കേരളത്തില്‍ മത സൗഹാര്‍ദ്ദം സൂക്ഷിക്കുന്നതിലും സമുദായ ഐക്യം കെട്ടിപ്പടുക്കുന്നതിലും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നല്‍കിയ സംഭവാനകള്‍ കേരളീയ സമൂഹം എക്കാലത്തും നന്ദിപൂര്‍വ്വം ഓര്‍ക്കുന്നതാണ്. സൗമ്യമായ സംഭാഷണം കൊണ്ടും ലളിത ജീവിതം കൊണ്ടും ശ്രയേമായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. ആയിരങ്ങള്‍ക്ക് പ്രാര്‍ത്ഥനകളിലൂടെയും സാമീപ്യത്തിലൂടെയും ആശ്വാസം നല്‍കിയ അശണരുടെ അത്താണിയായിരുന്നു അദ്ദേഹം. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണം നികത്താനാവാത്ത നഷ്ടമാണ് കേരളീയ സമൂഹത്തില്‍ സൃഷ്ടിച്ചിട്ടുള്ളതെന്ന് സര്‍ഗ്ഗ വേദി രക്ഷാധികാരി സി.എച്ച്.ബഷീര്‍, പ്രസിഡന്റ് അഡ്വ.ശംസുദ്ദീന്‍, കണ്‍വീനര്‍ അബ്ദുലതീഫ് കരിങ്ങനാട് എന്നിവര്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.




