ജിദ്ദ: മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ അനിഷേധ്യ നേതാക്കളിലൊരാളും നിരവധി മഹല്ലുകളുടെ ഖാദിയുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണം കേരളക്കരയെ പോലെ തന്നെ പ്രവാസ ലോകവും വലിയ വേദനയാടെയാണ് അറിഞ്ഞതെന്നും പ്രവാസ ലോകത്തെ വിസ്മയമായ കെഎംസിസി കുടുംബ സുരക്ഷാ പദ്ധതി 21 വർഷം മുമ്പ് നടപ്പിൽ വരുത്തുമ്പോൾ പ്രസ്തുത ട്രസ്റ്റ്ന്റെ മുഖ്യരക്ഷാധികാരിയായ തങ്ങൾ നൽകിയ മാർഗ്ഗനിർദ്ദേശങ്ങളും പിന്തുണയുംപദ്ധതിയെ ഉച്ഛൈസ്തിയിൽ എത്തിക്കുന്നതിന് സഹായിച്ചതായും ജിദ്ദ – മലപ്പുറം ജില്ല കെഎംസിസി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
രാഷ്ട്രീയ, സാമുദായിക, ആത്മീയ നേതൃസ്ഥാനം അലങ്കരിച്ച തങ്ങൾ മത സൗഹാർദ്ദത്തിനും സാമുദായ ഐക്യത്തിനും വലിയ വില കല്പിച്ചിരുന്നു. അദ്ദേഹത്തിന്റ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപെടുത്തുന്നതായി ജില്ലാ കമ്മറ്റി പ്രസിഡന്റ് ഗഫൂർ പട്ടിക്കാടും, ജനറൽ സെക്രട്ടറി ഹബീബ് കല്ലനും പറഞ്ഞു.




