റിയാദ്: രണ്ടു ഡോസ് വാക്‌സിൻ സഊദിയിൽനിന്ന് എടുക്കാതെ വരുന്നവർക്ക് ഇനി ക്വാറന്റീനിൽ ആവശ്യമില്ല. നേരത്തെ ഉണ്ടായിരുന്ന ഈ വ്യവസ്ഥ പുതിയ അപ്ഡേറ്റ് വന്നതോടെ അപ്രസക്തമായി. ശനിയാഴ്ച പ്രഖ്യാപിച്ച ഇളവുകളിലാണ് ക്വാറന്റീൻ ഇളവും ഉൾപ്പെടുത്തിയത്.
നേരത്തെ രണ്ടു ഡോസ് വാക്‌സിൻ എടുക്കാത്തവർ സഊദിയിലേക്ക് വരുമ്പോൾ ക്വാറന്റീനിൽ കഴിയണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. ഇതാണ് പിൻവലിച്ചത്.
മുഴുവൻ രാജ്യങ്ങളിൽ നിന്നും സഊദിയിലേക്ക് പ്രവേശനവും അനുവദിക്കും. സഊദിയിലേക്ക് വരുന്നതിന് മുമ്പ് പി.സി.ആർ ടെസ്റ്റ് സമർപ്പിക്കണമെന്ന വ്യവസ്ഥയും പിൻവലിച്ചു.
വാർത്തകൾക്ക് ഗ്രൂപ്പിൽ ചേരാൻ താഴെ ക്ലിക്ക് ചെയ്യുക 👇
വാട്സ്ആപ്പ്