സഊദിയിൽ ഇന്ന് പ്രഖ്യാപിച്ച കൊവിഡ് ഇളവുകൾ ഓരോന്നും ഇങ്ങനെ

0
14893

റിയാദ്: സഊദി അറേബ്യയിലെ കൊവിഡ് മാനദണ്ഡ പ്രകാരമുള്ള എല്ലാ വ്യവസ്ഥകളും പിൻവലിച്ചതായി ആഭ്യന്ത്ര മന്ത്രാലയം അറിയിച്ചു. ആഭ്യന്തര മന്ത്രാലയം ഇന്ന് പുറത്ത് വിട്ട പ്രധാന ഇവയാണ്

ഒന്ന്: മക്കയിലെ മസ്ജിദുൽ ഹറം, മദീനയിലെ പ്രവാചകന്റെ മസ്ജിദ്, രാജ്യത്തെ മറ്റു മസ്ജിദുകൾ എന്നിവിടങ്ങളിൽ സാമൂഹിക അകലം പാലിക്കൽ നടപടികൾ ഒഴിവാക്കി, എന്നാൽ, മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കുന്നത് തുടരും.

രണ്ട്: എല്ലാ സ്ഥലങ്ങളിലും (അടച്ചതും തുറന്നതും), പ്രവർത്തനങ്ങളിലും ഇവന്റുകളിലും സാമൂഹിക അകലം പാലിക്കൽ നടപടികൾ ഒഴിവാക്കി.

മൂന്ന്: തുറന്ന സ്ഥലങ്ങളിൽ മാസ്ക് ധരിക്കേണ്ട ആവശ്യമില്ല, അതേസമയം അടച്ച സ്ഥലങ്ങളിൽ ധരിക്കണം.

നാല്: രാജ്യത്തേക്ക് വരുന്നതിന് മുമ്പ് പിസിആർ, റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നെഗറ്റീവ് ഫലം ആവശ്യമില്ല.

അഞ്ച്: എല്ലാ തരത്തിലുമുള്ള സന്ദർശന വിസകളിൽ രാജ്യത്തേക്ക് വരുന്നവർ രാജ്യത്ത് താമസിക്കുന്ന കാലയളവിൽ കൊറോണ വൈറസ് (കൊവിഡ്-19) ബാധ ചികിത്സാ ചെലവുകൾ വഹിക്കുന്നതിന് ഇൻഷുറൻസ് എടുത്തിരിക്കണം.

ആറ്: രാജ്യത്തേക്ക് വരുന്നവർക്കുള്ള ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ, ഹോം ക്വാറന്റൈൻ എന്നിവ ഒഴിവാക്കി

ഏഴ്: രാജ്യത്തേക്ക് നേരിട്ട് എത്തിച്ചേരുന്നതിനുള്ള രാജ്യങ്ങളുടെ പട്ടിക പിൻവലിച്ചു.

അതേസമയം, ഇവന്റുകൾ, പരിപാടികൾ എന്നിവയിൽ പ്രവേശിക്കുന്നതിന് ആപ്ലിക്കേഷനിൽ ആരോഗ്യ നില പരിശോധിക്കുന്നതിനുള്ള നടപടിക്രമങ്ങൾ തുടരും. പ്രതിരോധ കുത്തിവെപ്പ് നടപടികളും തുടരും. ഇന്ന് രാത്രി മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക.

വാർത്തകൾക്ക് ഗ്രൂപ്പിൽ ചേരാൻ താഴെ ക്ലിക്ക് ചെയ്യുക 👇

വാട്സ്ആപ്പ്