ജിദ്ദ: ഒഐസിസി ജിദ്ദ – പോത്തുകല്ല് പഞ്ചായത്ത് കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ.
ഉസ്‌മാൻ പോത്തുകല്ല് (ചീഫ് കോർഡിനേറ്റർ), അക്ബർ പൂങ്കുഴി (പ്രസിഡന്റ്), കുഞ്ഞാലി വെളുമ്പിയംപാടം (ജനറൽ സെക്രട്ടറി), ഇസഹാക്ക് വെളുമ്പിയംപാടം (ട്രഷറർ),
അബ്ബാസ് പൂളപ്പാടം, ഹിൽമി ഞെട്ടിക്കുളം, സക്കറിയ വെളുമ്പിയംപാടം (വൈസ് പ്രസിഡന്റുമാർ) അസ്ഹർ പൂളപ്പാടം, ഉമ്മർ വട്ടപ്പറമ്പൻ, മുസ്തഫ ഉപ്പട (സെക്രട്ടറിമാർ ) എന്നിവരെ തിരഞ്ഞെടുത്തു.
ജനറൽ ബോഡി യോഗം ജില്ലാ പ്രസിഡന്റ് ഹക്കീം പാറക്കൽ ഉദ്ഘാടനം ചെയ്തു. ജില്ലാ സീനിയർ നേതാവ് ഹുസൈൻ ചുള്ളിയോട് അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി അലവി ഹാജി കൊണ്ടോട്ടി, ജില്ലാ ഭാരവാഹികളായ ആസാദ് ചെറുകോട്, കുഞ്ഞിമുഹമ്മദ് കോടശ്ശേരി, അസ്‌ക്കർ കാളികാവ്, മുഹമ്മദ് അലി ചെമ്രവട്ടം എന്നിവർ പ്രസംഗിച്ചു.




