സഊദിയിൽ ഗുരുതര കൊവിഡ് രോഗികൾ 600 ആയി കുറഞ്ഞു

0
989

റിയാദ്: രാജ്യത്ത് കൊവിഡ് വൈറസ് റിപ്പോർട്ടിൽ രാജ്യത്ത് ഇന്ന് 653 കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ മൊത്തം കേസുകൾ 745,027 ആയി ഉയർന്നു. വൈറസിൽ നിന്നുള്ള രോഗമുക്തി കേസുകൾ ഇന്ന് 1,081 ആണ്. ആകെ രോഗമുക്തരുടെ എണ്ണം 723,549 ആയി ഉയർന്നു. രണ്ട് മരണം രേഖപ്പെടുത്തിയതായും റിപ്പോർട്ട് സൂചിപ്പിച്ചു. മഹാമാരിയുടെ തുടക്കം മുതൽ ഇതുവരെ രേഖപ്പെടുത്തിയ മരണങ്ങളുടെ എണ്ണം 8,998 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രേഖപ്പെടുത്തിയ ഗുരുതരമായ കേസുകൾ 601 ആയും കുറഞ്ഞു. ആശ്വാസം പകരുന്നതാണ് ദിനേന കുത്തനെ കുറയുന്ന കണക്കുകൾ.

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ വ്യാപിച്ചുകിടക്കുന്ന വാക്സിനേഷൻ കേന്ദ്രങ്ങൾ പൗരന്മാർക്കും താമസക്കാർക്കും ആൻറി-വൈറസ് വാക്സിൻ നൽകുന്ന പ്രക്രിയ തുടരുകയാണ്. ഇതുവരെ 60,990,946 ഡോസ് കൊവിഡ് വാക്സിൻ ആണ് രാജ്യത്ത് വിതരണം ചെയ്തത്.