റിയാദ്: തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലേക്ക് ഇന്ന് നേരിട്ടുള്ള ആദ്യ വിമാന സർവീസ് നടത്തുമെന്ന് സഊദി അറേബ്യൻ എയർലൈൻസ് അറിയിച്ചു.
തായ്‌ലൻഡിലേക്ക് പോകാൻ ആഗ്രഹിക്കുന്നവരോട് 1499 റിയാൽ മുതൽ ആരംഭിക്കുന്ന നിരക്കിൽ ഇന്ന് ആരംഭിക്കുന്ന ആദ്യത്തെ നേരിട്ടുള്ള വിമാനങ്ങൾ വേഗത്തിൽ ബുക്ക് ചെയ്യാൻ കമ്പനി ആഹ്വാനം ചെയ്തു.
രാജ്യത്തിലെ തായ് കോൺസൽ, സുരദ്ജാക്ക് പുരാണസമേറിന്റെയും ചില കമ്പനി ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ സഊദിയ ഇത് ആഘോഷിക്കുകയും ചെയ്തു.
തായ്‌ലൻഡിലേക്കുള്ള യാത്ര അനുവദിക്കുന്നത് സംബന്ധിച്ച് പുതിയ നിർദ്ദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്ന് പാസ്‌പോർട്ട് ജനറൽ ഡയറക്ടറേറ്റ് വ്യക്തമാക്കി, പുതിയ തീരുമാനങ്ങളോ നിർദ്ദേശങ്ങളോ പുറപ്പെടുവിച്ചാൽ, അവ ഔദ്യോഗിക മാർഗങ്ങളിലൂടെ സമയബന്ധിതമായി അറിയിക്കുമെന്ന് ഊന്നിപ്പറഞ്ഞു.