ഇതായിരുന്നു സഊദി ആരോഗ്യ മന്ത്രാലയത്തിന്റെ ആ സസ്പെൻസ്……

0
16097

റിയാദ്: ഇന്നലെ ഏവരെയും ആശ്ചര്യത്തിലാക്കി സഊദി ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ച സസ്പെൻസ് ഇന്ന് പുറത്തുവിട്ടു. ലോകത്തെ തന്നെ ഏറ്റവും വലിയ, ആദ്യത്തെ വെർച്വൽ ഹെൽത്ത് ഹോസ്പിറ്റൽ നാളെ തുറക്കുമെന്ന് മന്ത്രാലയം വെളിപ്പെടുത്തി. ആരോഗ്യമന്ത്രി, എൻജി: ഫഹദ് അൽ ജലാജിൽ, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി എൻജിനീയർ: അമീർ അൽ-സവാഹയും ഡിജിറ്റൽ ഗവൺമെന്റ് അതോറിറ്റി ഗവർണർ അഹമ്മദ് അൽ-സുവയാനും ചേർഎന്നായിരിക്കും വെർച്വൽ ആശുപത്രി നാളെ ഉദ്ഘാടനം ചെയ്യുക.

വെർച്വൽ ഹെൽത്ത് ഹോസ്പിറ്റൽ സേവനം നൽകുന്ന ആശുപത്രികളുടെ എണ്ണത്തിൽ ലോകത്തിലെ ഏറ്റവും വലിയ ആശുപത്രിയായി കണക്കാക്കപ്പെടുന്നുവെന്നും മിഡിൽ ഈസ്റ്റിലെ ആദ്യത്തേതാണെന്നും അവർ കൂട്ടിച്ചേർത്തു. പ്രതിവർഷം നാല് ലക്ഷം പേർക്ക് ഓൺലൈൻ വഴി അപ്പോയിന്റ്മെന്റും ചികിത്സയും അടക്കമുള്ള പദ്ധതികളാണ് ഇതിന്റെ കീഴിൽ വരിക.

ഇന്നലെയാണ് ഏവരെയും സസ്പെൻസിലാക്കി അടുത്ത രണ്ട് ദിവസങ്ങളിൽ ഒരു പ്രധാന പരിപാടി ആരോഗ്യ മന്ത്രാലയം പ്രഖ്യാപിക്കുമെന്നും ഇത് ലോകത്തിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ സംഭവമാണെന്ന് മന്ത്രാലയം സൂചിപ്പിച്ചത്.

എന്തായിരിക്കുമത്? രണ്ട് ദിവസത്തിന് ശേഷം ഒരു പ്രധാന സംഭവം നടക്കുമെന്ന് സഊദി ആരോഗ്യ മന്ത്രാലയം