35.1 മില്യൺ ഡോളർ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്
റിയാദ്: സഊദി കപ്പ് 2022 ന്റെ മൂന്നാം പതിപ്പ് ആരംഭിച്ചു. റിയാദിലെ കിംഗ് അബ്ദുൽ അസീസ് സ്‌ക്വയറിൽ വെള്ളിയാഴ്ചയാണ് കാണികളെ ആവേശ ഭരിതരാക്കി കുതിരയോട്ടം ആരംഭിച്ചത്. ലോകത്തിലെ ഏറ്റവും ചെലവേറിയ സമ്മാനങ്ങൾ നൽകുന്ന മത്സരമായാണ് ഇതു കണക്കാക്കപ്പെടുന്നത് 35.1 മില്യൺ ഡോളർ മൂല്യമുള്ള സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.
രണ്ട് വാരാന്ത്യങ്ങളിൽ നടന്ന പരിപാടിയിൽ പൊതുജനങ്ങൾക്ക് പങ്കെടുക്കാനും ആവേശം കൊള്ളാനും ലോകത്തിലെ ഏറ്റവും ചെലവേറിയ കുതിരയോട്ട മത്സര തുടക്ക ദിനം തന്നെ സാധ്യമായി
ഈ വർഷം 16 രാജ്യങ്ങൾ ആണ് മത്സരത്തിൽ മാറ്റുരക്കുന്നത്. എല്ലാ ഓട്ടങ്ങളിലും പങ്കെടുക്കുന്ന കുതിരകളുടെ എണ്ണം 240 വരെയെത്തും. സഊദി കപ്പ് റേസിലെ ആദ്യ വിഭാഗത്തിൽ 6 രാജ്യങ്ങളിൽ നിന്നായി 16 കുതിരകളാണ് പങ്കെടുക്കുക.
ആദ്യ ദിനത്തിലെ രണ്ടാം പകുതിയിൽ 1600 മീറ്റർ ഓട്ടത്തിൽ ഉടമ ഹസൻ അൽ-ബുവൈനൈൻ, കോച്ച് അബ്ദുറഹ്മാൻ അൽ-ഷാഫി എന്നിവരുടെ മക്കളുടെ ഉടമസ്ഥതയിലുള്ള ഷെയ്ൻ ഫോളിയുടെ നേതൃത്വത്തിലുള്ള “അൽ-നസാസ്” എന്ന കുതിരയാണ് മുന്നിൽ എത്തിയത്.
1200 മീറ്റർ ഓട്ടത്തിൽ ഉടമ ഫഹദ് ദൈദാൻ അൽ-ഒതൈബി, കോച്ച് ബദാൻ അൽ-സുബൈ എന്നിവരുടെ ഗ്ലെൻ ബോസിന്റെ നേതൃത്വത്തിലുള്ള “റേഡ്” എന്ന കുതിര വിജയായി.
2100 മീറ്റർ ഓട്ടത്തിൽ റൊണൻ തോമസിന്റെ നേതൃത്വത്തിൽ ഉടമ മുഹമ്മദ് അൽ-അത്തിയയും പരിശീലകൻ ആൽബിൻ ഡി മെയുലു എന്നിവരുടെ കുതിര “ലോഡർഡേൽ വിജയിച്ചു.
1400 മീറ്റർ ഓട്ടത്തിൽ അലക്സിസ് മൊറേനോയുടെ നേതൃത്വത്തിൽ ഉടമ രാജകുമാരൻ സഊദ് ബിൻ സൽമാന്റെയും പരിശീലകൻ മുതൈബ് അൽ-മലൂഹിന്റെയും ഉടമസ്ഥതയിലുള്ള അഞ്ചാം ഓട്ടം, “ദീബാജി” എന്ന കുതിരയും 1800 മീറ്റർ ഓട്ടത്തിൽ കെയ്റ്റ്ലിൻ ജോൺസ് നയിച്ച, മജിദ് മഹൽ അൽ-ബഖ്മിയുടെ ഉടമസ്ഥതയിലുള്ള, പരിശീലകൻ ഗൈത്ത് അൽ-ഗൈത്തിന്റെ “കുഹൈഹിലാൻ അൽ ഖൈൽ” എന്ന കുതിരയും ജേതാക്കളായി.





