സഊദിയിൽ കൊവിഡ് ചികിത്സയിലുള്ളത് ഇനി 13,800 രോഗികൾ മാത്രം

0
922

റിയാദ്: രാജ്യത്ത് കൊവിഡ് വൈറസ് റിപ്പോർട്ടിൽ രാജ്യത്ത് ഇന്ന് 664 കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ മൊത്തം കേസുകൾ 743,205 ആയി ഉയർന്നു. വൈറസിൽ നിന്നുള്ള രോഗമുക്തി കേസുകൾ ഇന്ന് 1409 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രേഖപ്പെടുത്തിയ ഗുരുതരമായ കേസുകൾ 637 ആയും കുറഞ്ഞു. അതേസമയം രണ്ട് മരണം രേഖപ്പെടുത്തിയതായും റിപ്പോർട്ട് സൂചിപ്പിച്ചു.

ആകെ രോഗമുക്തരുടെ എണ്ണം 720,388 ആയി ഉയർന്നു. അതേസമയം മഹാമാരിയുടെ തുടക്കം മുതൽ ഇതുവരെ രേഖപ്പെടുത്തിയ മരണങ്ങളുടെ എണ്ണം 8,993 ആയി.

നിലവിൽ 13,824 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.92 ശതമാനവും മരണനിരക്ക് 1.21 ശതമാനവുമാണ്. റിയാദ് 172, ജിദ്ദ 50, ദമാം 41, മദീന 25, മക്ക 23, ത്വാഇഫ് 21, ഹുഫൂഫ് 19, ഹാഇൽ 17 അബഹ 17, ജിസാൻ 17 എന്നിങ്ങനെയാണ് രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം. ഇതുവരെ 6,06,48,263 ഡോസ് കൊവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,59,16,917 ആദ്യ ഡോസും 2,41,39,2086 രണ്ടാം ഡോസും 1,05,92,138 ബൂസ്റ്റർ ഡോസുമാണ്.