റിയാദ്: സഊദി വിപണിയിൽ ഊർജ മേഖലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന “അറാംകോ”യുടെ ഓഹരി വില ഏറ്റവും ഉയർന്ന നിലയിൽ. സഊദി വിപണിയിൽ ലിസ്റ്റ് ചെയ്തതിന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് വിപണിയിൽ ലഭ്യമായത്. 40.20 റിയാലാണ് ഇന്നത്തെ ഒരു ഷെയർ വില.
സഊദി അരാംകോയുടെ ഓഹരി, ഇന്നത്തെ സെഷനിൽ 6 ശതമാനത്തിലധികം വർദ്ധനയോടെയാണ് വ്യാപാരം നടക്കുന്നത്. വ്യാപാരം തുറന്നു ഒരു മണിക്കൂറിനുള്ളിൽ ഏകദേശം 21 ദശലക്ഷം ഷെയറുകളുള്ള ഓഹരിയുടെ സജീവ വ്യാപാരത്തിനിടയിലാണ് ഈ നേട്ടം. ഈ വർദ്ധനയോടെ, “അറാംകോ” യുടെ വിപണി മൂല്യം ഏകദേശം 7.99 ട്രില്യൺ റിയാലിലെത്തി. അതായത് 2.13 ട്രില്യൺ ഡോളർ ആയി ഉയർന്നു.
സഊദി അരാംകോയുടെ നാല് ശതമാനം ഓഹരികൾ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിലേക്ക് കൈമാറുമെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാ7ജകുമാരൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അരാംകൊ ഷെയറുകൾ വാങ്ങിയവരിൽ നിരവധി മലയാളികളും മറ്റു വിദേശികളുമുണ്ട്.