30 വർഷം ഒട്ടകങ്ങൾക്കൊപ്പം കഴിഞ്ഞ 90 കാരി ശോമ അൽ അൻസി കൊവിഡ് ബാധിച്ചു മരിച്ചു

0
4640

റിയാദ്: ഏകദേശം 30 വർഷം ഒട്ടകങ്ങൾക്കൊപ്പം കഴിഞ്ഞ ശോമ അൽ അൻസി കൊവിഡ് ബാധിച്ചു മരിച്ചു. രണ്ടാഴ്ച മുമ്പ് വൈറസ് ബാധയേറ്റ ഇവർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ആഴ്ച ആരോഗ്യനില വഷളായതിനെത്തുടർന്ന് സുഖം പ്രാപിക്കാൻ എല്ലാവരോടും പ്രാർത്ഥിക്കണമെന്ന് ശോമയുടെ മകൾ അഭ്യർത്ഥിച്ചിരുന്നു. വൈറസ് ബാധിച്ചതിനെത്തുടർന്ന് അവളെ അൽ-ഖുറയ്യത്ത് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ആണ് 90 കാരിയായ വനിത മരണപ്പെട്ടത്.

30 വർഷമായി രാജ്യത്തിന്റെ വടക്ക് ഭാഗത്ത് ഒട്ടകങ്ങളോടൊപ്പം താമസിച്ചു വരികയായിരുന്നു 90 വയസ്സുള്ള ഇവർ. ഒട്ടക ക്ലബ്ബ് ആണ് ഇവരുടെ ഒട്ടക സഹവാസം പുറത്തെത്തിച്ചത്. തന്റെ ഭർത്താവ് അപകടത്തിൽ മരിച്ചതോടെയാണ് ചെറുപ്പമായിരുന്ന മക്കളുടെ ഭാവി ശോമയുടെ കൈകളിൽ ഏത്തപ്പെട്ടത്. ഇതോടെയാണ് അവരുടെ ഉപജീവനത്തിന്റെ ചുമതല ഏറ്റെടുത്തു. കാർ ഓടിച്ച് അവരുടെ പഠനവും ചികിത്സയും തുടരുകയായിരുന്നു.

തന്റെ ജീവിത യാത്രയിൽ ഒട്ടകങ്ങൾ തന്നെ അനുഗമികുജയാണെന്നു ഇവർ പറഞ്ഞിരുന്നു. വർഷങ്ങളായി ഒട്ടകങ്ങളെ താൻ ഉപേക്ഷിച്ചിട്ടില്ലെന്നും, സുരക്ഷിതമായും സുഖമായുമാണ് അവ തന്നോടൊപ്പം ജീവിക്കുന്നതെന്നുമായിരുന്നു ഇവരുടെ പ്രതികരണം.

ക്യാമൽ ക്ലബ്ബ് കഴിഞ്ഞ വർഷം ഏപ്രിലിൽ പുറത്ത് വിട്ട വീഡിയോ 👇

https://malayalampress.com/wp-content/uploads/2022/02/66_شومة-العنزي-تسعينية-تعيش-مع-إبلها-منذ-30-عاماً-ناد.mp4