മ്യുണിക്: രാഷ്ട്രീയ കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ, ഇരു രാജ്യങ്ങളുടെയും താൽപര്യങ്ങൾ നേടിയെടുക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്കായി ഇറാനുമായി നല്ല ബന്ധം പുലർത്താൻ സഊദി അറേബ്യ സന്നദ്ധമാണെന്ന് മന്ത്രി ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല രാജകുമാരൻ വ്യക്തമാക്കി.
മ്യൂണിക്കിലെ സെക്യൂരിറ്റി കോൺഫറൻസിലെ സെഷനിലെ തന്റെ പ്രസംഗത്തിലായിരുന്നു ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല രാജകുമാരന്റെ പ്രതികരണം. വികസനത്തിൽ രാജ്യത്തിന്റെ അയൽക്കാരുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഉൾപ്പെടുത്തണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ശ്രമങ്ങൾ തുടരുമെന്ന് സഊദി അറേബ്യ പ്രതീക്ഷിക്കുന്നുവെന്നും വിജയിക്കാനുള്ള വഴികൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്‌ട്രീയ പ്രശ്‌നങ്ങളെ അതിജീവിച്ച്, ദീർഘകാല വികസനം കൈവരിക്കുന്നതിൽ രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും, ഈ മേഖലയിലും നമ്മുടെ അയൽരാജ്യമായ ഇറാനുമായും ഉള്ള പിരിമുറുക്കം ഗണ്യമായി കുറയ്ക്കുമെന്നും, അതുവഴി സമ്പദ്‌വ്യവസ്ഥയിലും വ്യവസായവൽക്കരണത്തിലും നമുക്ക് സ്വയം സമർപ്പിക്കാനും ദാരിദ്ര്യത്തെ നേരിടാനും കഴിയുമെന്നും അദ്ദേഹം സൂചിപ്പിച്ചു.