കോസ്‌വേ വഴി വരുന്നവർക്ക് പി സി ആർ ഒഴിവാക്കി

0
2714

മനാമ: സഊദി – ബഹ്‌റൈൻ രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേ വഴി ബഹ്‌റൈനിലേക്ക് പ്രവേശിക്കുന്നവർക്ക് ഇനി മുതൽ ആർ ടി പി സി ആർ നിർബന്ധമില്ലെന്ന് കോസ്‌വേ പബ്ലിക് കോർപ്പറേഷൻ അറിയിച്ചു. ഫെബ്രുവരി 20 ഞായർ മുതൽ പ്രാബല്യത്തിൽ വരുന്ന കോസ്‌വേ വഴി ബഹ്‌റൈനിലേക്കുള്ള പ്രവേശന നടപടിക്രമങ്ങളുടെ അപ്‌ഡേറ്റിലാണ് ഇക്കാര്യം അറിയിച്ചത്.

ബഹ്‌റൈനിലേക്ക് വരുന്ന എല്ലാ യാത്രക്കാർക്കും കൊറോണ വൈറസിനായുള്ള (പിസിആർ) ലബോറട്ടറി പരിശോധനയുടെ റിസൾട്ട് കൈവശം വെക്കേണ്ടെന്ന് പുതിയ അപ്‌ഡേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സഊദി അറേബ്യ വിട്ട് പോകുന്നവരുടെയും സഊദിയിലേക്ക് വരുന്നവരുടെയും നടപടികൾ പരിഷ്കരിച്ചതായി കോസ്‌വേ അതോറിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു. രണ്ടാം വാക്സിനു ശേഷം മൂന്ന് മാസം കഴിഞ്ഞ പൗരന്മാർക്ക് രാജ്യത്തിന് പുറത്ത് പോകാൻ വാക്‌സിനിന്റെ മൂന്നാമത്തെ ബൂസ്റ്റർ ഡോസ് നിർബന്ധമാക്കിയതായാണ് ജനറൽ കോർപ്പറേഷൻ ഓഫ് കിംഗ് ഫഹദ് കോസ്‌വേ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. കൂടാതെ, സാഊദിയിലേക്ക് വരുന്ന എല്ലാവരും നെഗറ്റീവ് പി സി ആർ ഫലം സമർപ്പിക്കണമെന്നും നിർദേശം ഉണ്ടായിരുന്നു.

ബഹ്‌റൈനിലേക്ക് ഇനി “പി സി ആർ” ഇല്ലാതെ പറക്കാം, പ്രവേശന നടപടികൾ പരിഷ്കരിച്ചു