ഇന്ത്യ വീണ്ടും സഊദിയുടെ യാത്രാ വിലക്ക് പട്ടികയില്‍

0
10011

ഈ രാജ്യങ്ങളിലേക്ക് പൗരന്മാർ പോകരുതെന്നാണ് നിർദേശം

റിയാദ്: കൊവിഡ് കാരണം സഊദി പൗരന്മാര്‍ക്ക് പോകാന്‍ പാടില്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ സഊദി പൗസ്‌പോര്‍ട്ട് വിഭാഗം ഇന്ത്യയെ വീണ്ടും ഉള്‍പ്പെടുത്തി. നേരത്തെ ഇന്ത്യയുടെ പേര് പട്ടികയില്‍ നിന്ന് നീക്കം ചെയ്തിരുന്നു.

ഇന്ത്യ, ലബനാന്‍, തുര്‍ക്കി, യമന്‍, സിറിയ, ഇന്തോനേഷ്യ, ഇറാന്‍, അര്‍മീനിയ, കോംഗോ, ലിബിയ, ബലാറസ്, വിയറ്റ്‌നാം, എത്യോപ്യ, സോമാലിയ, അഫ്ഗാനിസ്ഥാന്‍, വെനിസ്വല എന്നീ രാജ്യങ്ങളാണ് ലിസ്റ്റിൽ ഉള്ളതെന്ന് ജാവാസാത് വിഭാഗം അറിയിച്ചു. ഈ രാജ്യങ്ങളാണ് കൊറോണ കാരണം പൗരന്മാരുടെ യാത്ര നിർത്തിവച്ചിരിക്കുന്നതെന്ന് ഡയറക്ടറേറ്റ് അറിയിച്ചു. ഈ രാജ്യങ്ങകിലേക്ക് പോകരുതെന്നാണ് പൗരന്മാര്‍ക്ക് നിർദേശം.

കൊറോണ വൈറസ് വ്യാപനം മൂലം യാത്ര നിരോധിച്ചിരിക്കുന്ന രാജ്യങ്ങളെക്കുറിച്ചുള്ള ഒരു വ്യക്തിയുടെ അന്വേഷണത്തോട് പ്രതികരിക്കുകയായിരുന്നു ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് വിഭാഗം.