സഊദിയിലെ പ്രവൃത്തി ദിവസങ്ങൾ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് തൊഴിൽ മന്ത്രാലയം വിശദീകരണ പ്രസ്താവന പുറത്തിറക്കി

0
4000

റിയാദ്: രാജ്യത്ത് തൊഴിൽ ദിനങ്ങൾ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളിൽ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വിശദീകരണ പ്രസ്താവന പുറത്തിറക്കി. തൊഴിൽ ദിനങ്ങൾ കുറയ്ക്കുന്ന കാര്യം പഠിക്കാൻ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് മാധ്യമങ്ങളിൽ പ്രചരിച്ചത് തെറ്റാണെന്ന് മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് സാദ് അൽ ഹമ്മദ് വിശദീകരിച്ചു.

തൊഴിൽ സൃഷ്ടിക്കൽ വർധിപ്പിക്കാനും പ്രാദേശിക, അന്തർദേശീയ നിക്ഷേപങ്ങൾക്ക് വിപണിയുടെ ആകർഷണം ഉയർത്താനും ലക്ഷ്യമിട്ടുള്ള, ബാധകമായ ചട്ടങ്ങളുടെ ആനുകാലിക അവലോകനമായ തൊഴിൽ സമ്പ്രദായത്തെക്കുറിച്ചാണ് മന്ത്രാലയം പഠിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പഠനങ്ങളിൽ സ്വീകരിച്ച നടപടിക്രമങ്ങളുടെ ഭാഗമായി ഡ്രാഫ്റ്റ് വർക്കിങ് സിസ്റ്റം മുമ്പ് ഒരു പൊതു അഭിപ്രായ വോട്ടെടുപ്പ് പ്ലാറ്റ്‌ഫോമിൽ അവതരിപ്പിച്ചിരുന്നതായി അദ്ദേഹം എടുത്തുപറഞ്ഞു. വിവരങ്ങൾ കൈമാറുന്നതിലും പ്രചരിപ്പിക്കുന്നതിലും കൃത്യത വരുത്തണമെന്നും എല്ലാ മാധ്യമങ്ങളോടും അദ്ദേഹം ആഹ്വാനം ചെയ്തു.