റിയാദ്: സഊദിയിൽ ഞായറാഴ്ച പുതുതായി 1,569 കൊവിഡ് രോഗികളെ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2,847 രോഗമുക്തിയും ഒരു മരണങ്ങളും രേഖപ്പെടുത്തി.
ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 735,958 ഉം രോഗമുക്തരുടെ എണ്ണം 704,896 ഉം മരണം 8,978 ഉം ആയി. നിലവിൽ 22,084 പേരാണ് രോഗബാധിതരായി രാജ്യത്തെ വിവിധ മേഖലകളിലുള്ളത്. ഇവരിൽ 962 പേരാണ് ഗുരുതരാവസ്ഥയിൽ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നത്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.
നിലവിൽ, രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 95.77 ശതമാനവും മരണനിരക്ക് 1.21 ശതമാനവുമാണ്. ശനിയാഴ്ച്ച രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം ഇപ്രകാരമാണ്: റിയാദ് 499, ദമാം 121, ജിദ്ദ 96, ഹുഫൂഫ് 56, മദീന 47, അബഹ 46, ജിസാൻ 41. ഇതുവരെ 5,99,08,789 ഡോസ് കൊവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,58,23,966 ആദ്യ ഡോസും 2,40,05,068 രണ്ടാം ഡോസും 1,00,79,755 ബൂസ്റ്റർ ഡോസുമാണ്.
