സ്‌പൈസ്ജെറ്റ് കേരള – സഊദി സർവ്വീസ് ഇന്ന് മുതൽ, ജിദ്ദ-കോഴിക്കോട് സെക്റ്ററിൽ 450 റിയാൽ നിരക്ക്

0
3659

റിയാദ്: സർവ്വീസ് പുനഃരാരംഭിക്കുന്ന സ്‌പൈസ്ജെറ്റ് ഷെഡ്‌യൂളുകളും ടിക്കറ്റ് നിരക്കുകളും പുറത്തിറക്കി. ഫെബ്രുവരി 17 വ്യാഴാഴ്ച മുതൽ പുനഃരാരംഭിക്കുന്ന സ്പൈസ് ജെറ്റ് സർവ്വീസുകൾ കേരളത്തിലെ കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ നിന്ന് ജിദ്ദ, റിയാദ് സെക്റ്ററുകളിലേക്കാണ് സർവ്വീസുകൾ ഉണ്ടാകുക. കൂടാതെ, ജിദ്ദയില്‍ നിന്നും റിയാദില്‍ നിന്നും ലക്നൗ വിമാനത്താവളങ്ങളിലേക്കും സര്‍വീസുകള്‍ ഉണ്ടാകും. യുനൈറ്റഡ് നഴ്സിങ് അസോസിയേഷൻ സഊദി ഘടകവും സ്‌പെസ്ജെറ്റും സംയുക്തമായാണ് സർവ്വീസുകൾ നടത്തുന്നത്.

ഫെബ്രുവരി 19, 23, 26 തിയ്യതികളിൽ കോഴിക്കോട് – റിയാദ് സെക്റ്ററിലും 20, 28 തിയ്യതികളിൽ കോഴിക്കോട് – ജിദ്ദ സെക്റ്ററിലും സർവ്വീസുകൾ നടക്കും. 22 നാണ് കൊച്ചി – ജിദ്ദ സർവീസ്. ഫെബ്രുവരി 20, 22 തിയ്യതികളിൽ ജിദ്ദയിൽ നിന്ന് കോഴിക്കോട് സർവ്വീസ് എന്നിങ്ങനെയാണ് ഇപ്പോഴത്തെ ഷെഡ്യുൾ പ്രഖ്യാപനം. എയർ ബബ്ൾ പ്രകാരമായിരിക്കും സർവ്വീസുകൾ.

ജിദ്ദ-കോഴിക്കോട് സെക്റ്ററിൽ 450 റിയാല്‍ ആണ് ടിക്കറ്റ് നിരക്ക്. കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിൽ നിന്ന് ജിദ്ദയിലേക്ക് 23,000 രൂപയാണ് നിരക്ക്. എന്നാൽ, ക്വാറന്‍റൈന്‍ പാക്കേജ് ഉള്‍പ്പെടെ ഏകദേശം 45,000 – 47,000 രൂപയും നിരക്ക് വരും. യുനൈറ്റഡ് നഴ്സിങ് അസോസിയേഷൻ നേത്യത്വത്തിൽ യുഎൻഎ മെംബർഷിപ്പ് ഉള്ളവർക്കും കുടുംബാംഗങ്ങൾക്കും ഫെബ്രുവരി 19 മുതൽ 23,000 രൂപക്ക് ടിക്കറ്റ് ലഭിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

കോഴിക്കോട് നിന്ന് റിയാദിലേക്ക് 23,000 രൂപയാണ് ടിക്കറ്റ് നിരക്ക്. എന്നാൽ, ക്വാറന്‍റൈന്‍ പാക്കേജ് ഉള്‍പ്പെടെ ഏകദേശം 42,000 – 44,000 roo രൂപയാണ് ടിക്കറ്റ് നിരക്ക്. സഊദിയില്‍ നിന്നു കേരളത്തിലേക്ക് 40 കിലോബാഗേജും കേരളത്തില്‍ നിന്നു സഊദിയിലേക്ക് 30 കിലോ ബാഗേജും അനുവദിക്കും. ടിക്കറ്റിനായി +91-9562999012, +91-7736496419 എന്നീ നമ്പറുകളിൽ ബന്ധപെടാവുന്നതാണ്. നേരത്തെ ഉണ്ടായിരുന്ന സർവ്വീസുകൾ ഫെബ്രുവരി 8 മുതലായിരുന്നു സ്പൈസ് ജെറ്റ് സർവ്വീസുകൾ പെട്ടെന്ന് നിർത്തിവെച്ചത്.

സഊദിയിലേക്കുള്ള സ്‌പൈസ് ജെറ്റ് സർവ്വീസുകൾ പുനഃരാരംഭിക്കുന്നു