റിയാദ്: ചേരികളിലും ക്രമരഹിതമായ സ്ഥലങ്ങളിലും അര ദശലക്ഷം ആളുകൾ താമസിക്കുന്നുണ്ടെന്നാണ് പ്രാഥമിക കണക്കുകൾ കാണിക്കുന്നതെന്ന് ജിദ്ദ ഗവർണറേറ്റ് മേയർ സ്വാലിഹ് അൽ തുർക്കി പറഞ്ഞു.
റൊട്ടാന ഖലീജിയ പ്രോഗ്രാമിൽ പങ്കെടുക്കുജയായിരുന്നു അദ്ദേഹം. 214 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന പ്രദേശങ്ങളാണ് പുനർവികസനത്തിനായി കാത്ത് കിടക്കുന്നത്. അതിൽ 25 ദശലക്ഷം ചതുരശ്ര മീറ്റർ ഉടമസ്ഥാവകാശ രേഖയുള്ള പൗരന്മാരുടെ ഉടമസ്ഥതയിലുള്ളതും അനധികൃത നിർമാണങ്ങളുള്ള ബാക്കിയുള്ളത് സർക്കാർ ഭൂമിയുമാണ്.
പ്രാഥമിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം പുനർവികസനത്തിനായി ഉദ്ദേശിച്ചിട്ടുള്ള പ്രദേശങ്ങളിലെയും താമസക്കാരുടെ എണ്ണം അര ദശലക്ഷമെന്നാണ് കണക്കുകൾ. എന്നിരുന്നാലും, പുനർവികസന പദ്ധതി നടപ്പിലാക്കാൻ തുടങ്ങുന്നതോടെ, ഈ പ്രദേശങ്ങളിലെ താമസക്കാരുടെ യഥാർത്ഥ എണ്ണം നിർണ്ണയിക്കാൻ കഴിയും. പ്രാഥമിക സ്ഥിതിവിവരക്കണക്കുകളേക്കാൾ ജനസാന്ദ്രത കുറവായിരിക്കാനാണ് സാധ്യത.
സഊദി പൗരന്മാരുടെ ശതമാനം സെൻട്രൽ ജിദ്ദയുടെ സമീപപ്രദേശങ്ങളായ പെട്രോമിൻ, ഗുലൈൽ, കരിന്തിന എന്നിവിടങ്ങളിൽ അഞ്ച് ശതമാനമാണ്. അതേസമയം ഹരാസാത്ത്, അജവീദ് തുടങ്ങിയ ചില മേഖലകളിൽ ഇത് 50 ശതമാനമാണ്. ചില സഊദികൾ പൗരന്മാരുടെ പേരിൽ സേവന കൗണ്ടറുകൾ രജിസ്റ്റർ ചെയ്തുകൊണ്ട് ഈ പ്രദേശങ്ങളിലെ നിയമലംഘകരെ സംരക്ഷിച്ചു വരികയാണ്.
ഭൂരിഭാഗം താമസക്കാരും സഊദികളല്ലാത്ത 64 പ്രദേശങ്ങളിൽ നിന്ന് 12 എണ്ണമാണ് ഇതിനകം ഇതിനകം പൊളിച്ചുമാറ്റിയത്. സഊദികളുടെ ആധിപത്യമുള്ള പ്രദേശങ്ങൾ നീക്കം ചെയ്യുന്നത് ഈ ജില്ലകൾ സംഘടിപ്പിക്കുന്നതിനുള്ള സാധ്യത പഠിക്കുന്നത് വരെ മാറ്റി വെച്ചിരിക്കുകയാണ്. തട്ടിയെടുത്ത ഭൂമി നിക്ഷേപകർക്ക് നൽകാനുള്ള പരീക്ഷണം വിജയിച്ചില്ല. അത് എസ്പിജിഎക്ക് കൈമാറും.
വീടുവിട്ടിറങ്ങേണ്ടിവരുന്ന എല്ലാ സഊദികൾക്കും താമസിപ്പിക്കാനുള്ള ഉത്തരവാദിത്തം മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനായിരിക്കും. അവർക്ക് ഒരു വർഷത്തേക്ക് വീട് നൽകും, അവർക്ക് വീട് വാങ്ങാനോ മന്ത്രാലയത്തിന്റെ കൈവശമുള്ള ഹൗസിംഗ് യൂണിറ്റുകളിൽ നിന്ന് അവർക്ക് നൽകാനോ അല്ലെങ്കിൽ അവർക്ക് പുതിയ വീട് നിർമ്മിക്കാനോ സാധ്യതയുണ്ട്. 40 വർഷത്തിലേറെ മുമ്പ് നിർമ്മിച്ചതും മോശം അവസ്ഥയിലായതുമായ ചില സ്‌കൂൾ കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയെന്നും പുതിയ മേഖലകളിലേക്ക് വിദ്യാർത്ഥികളെ മാറ്റുന്നതിന് ചുമതലയുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണെന്നും മേയർ പറഞ്ഞു.
ചേരി പ്രദേശങ്ങളിലെ ആശുപത്രികളൊന്നും ഇതുവരെ പൊളിച്ചുമാറ്റിയിട്ടില്ല, അനാവശ്യമായ ആശുപത്രി കെട്ടിടങ്ങൾ മാത്രമാണ് പൊളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.




