ജിദ്ദയിൽ കാള വിരണ്ടോടി, വാഹനങ്ങളും ആളുകളെയും ഇടിച്ചു തെറിപ്പിച്ചു, വീഡിയോ

0
8036

ജിദ്ദ: വിരണ്ടോടിയ കാള ഭീതിപരത്തി പരത്തി. ജിദ്ദയിലെ അൽ-സഫയിലാണ് വിരണ്ടോടിയ കാള തെരുവിൽ കാൽനടയാത്രകാരെയും വാഹനയാത്രക്കാരെയും ഇടിച്ചു തെറിപ്പിച്ച് ഭീതി പരത്തിയത്. ഒടുവിൽ ഏറെ പണിപെട്ടാണ് കാളയെ കീഴ്പ്പെടുത്തിയത്.

സംഭവത്തിന്റെ വീഡിയോ ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഹൈവേകളിൽ അലഞ്ഞുതിരിയുന്നതും ചില വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുന്നതും തെരുവുകളിൽ ചില കാൽനടയാത്രക്കാരെ ആക്രമിക്കുന്നതും വീഡിയോയിൽ കാണാം. കാളയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒരാൾ നിലത്തേക്ക് എറിയപ്പെടുകയും ചെയ്തു.

തെരുവുകളിൽ അലഞ്ഞു നടന്നതോടെ ആശയക്കുഴപ്പം സൃഷ്ടിച്ചു. ഇതിനെ തളക്കാനായി നിരവധി ആളുകൾ കാളയെ പിന്തുടർന്നു. ഒടുവിൽ കഠിനമായ ശ്രമങ്ങൾക്ക് ശേഷമാണ് അതിനെ കീഴ്പ്പെടുത്തി നിയന്ത്രിക്കാൻ കഴിഞ്ഞത്.

വീഡിയോ👇