ദമാം: നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റും സഊദിയിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകയുമായിരുന്ന സഫിയ അജിത്തിന്റെ ഏഴാം ചരമവാർഷികത്തോടനുബന്ധിച്ച് നവയുഗം അൽഹസ്സ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സഫിയാ അജിത്ത് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
നവയുഗം അൽഹസ്സ മേഖല പ്രസിഡൻ്റ് ഉണ്ണിമാധവത്തിൻ്റെ അദ്ധ്യക്ഷതയിൽ ശോഭാ യൂണിറ്റ് കമ്മിറ്റി ഓഫിസിൽ ചേർന്ന അനുസ്മരണസമ്മേളനം നവയുഗം ജനറൽ സെക്രട്ടറി എം.എ വാഹിദ് ഉദ്ഘാടനം ചെയ്തു.
നവയുഗം കേന്ദ്ര കമ്മറ്റിയംഗം ദാസൻ രാഘവൻ അനുസ്മര പ്രഭാഷണം നടത്തി. അനുസ്മരണ സമ്മേളനത്തിന് ശോഭാ യൂണിറ്റ് സിക്രട്ടറി നിസാർ സ്വാഗതവും, ഷുക്കേക്ക് യൂണിറ്റ് ട്രഷറർ ഷിബു താഹിർ നന്ദിയും പറഞ്ഞു.