ദമാം: പ്രവാസ ലോകത്തെ പ്രതിസന്ധികൾ മൂലം നാട്ടിലേക്ക് മടങ്ങിയെത്തിയ ചെറുകിട ഇടത്തരം സംരഭങ്ങളിലൂടെ കരകയറാൻ ശ്രമിക്കുന്നവർക്ക് വിവിധ സർക്കാർ വകുപ്പ് അധികൃതരിൽ നിന്നും ഇടത് ട്രേഡ് യൂണിയനിൽ നിന്നും നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കാൻ സംസ്ഥാന സർക്കാർ അടിയന്തിര ഇടപെടൽ നടത്തണമെന്ന് ഏറനാട് മണ്ഡലം കെഎംസിസി ജനറൽ കൗൺസിൽ ആവശ്യപ്പെട്ടു. നിക്ഷേപ സൗഹൃദ കേരളമെന്നത് പാഴ് വാക്കാകുന്ന അവസ്ഥയാണ് നിരവധി പ്രവാസികൾ അടക്കമുള്ള ചെറുകിട സംരഭകർക്ക് നേരിടേണ്ടി വരുന്നത്. ജോലി നഷ്ടപ്പെട്ട് മടങ്ങി വരുന്ന പ്രവാസികൾക്ക് നാട്ടിൽ തുടങ്ങുന്ന സംരഭങ്ങൾക്ക് പ്രത്യേക പാക്കേജ് നടപ്പാക്കി ചുകപ്പ് നാടകൾ ഒഴിവാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സയ്യിദ് അൻസാർ തങ്ങളുടെ അധ്യക്ഷതയിൽ നടന്ന ജനറൽ കൗൺസിൽ യോഗം ദമാം മലപ്പുറം ജില്ലാ പ്രസിഡന്റ് ഹുസൈൻ കെപി ഉദ്ഘാടനം ചെയ്തു. ഡൽഹി കെഎംസിസി ജനറൽ സെക്രട്ടറി മുഹമ്മദ് ഹലീം മുഖ്യ പ്രഭാഷണം നടത്തി. സഊദി നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റംഗം മാലിക്ക് മഖ്ബൂൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജനറൽ സെക്രട്ടറി വഹീദുറഹ്മാൻ കെസി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ഫാസിൽ ചാലിയാറിന്റെ ഖിറാഅത്ത് നടത്തി. ഇസ്ഹാഖ് കോഡൂർ തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. ഷമീം കെ.എം. സ്വാഗതവും സക്കീർ അകമ്പാടം നന്ദിയും പറഞ്ഞു.
പുതിയ കമ്മിറ്റി ഭാരവാഹികളായി സയ്യിദ് അൻസാർ തങ്ങൾ (ഉപദേശക സമിതി ചെയർമാൻ), സുലൈമാൻ ചാലിയാർ, ജൗഹർ കുനിയിൽ, ഹസ്സൻ ഹാജി പഴേരി, ഹബീബ് കട്ങ്ങല്ലൂർ, അയ്യൂബ് എടവണ്ണ, (ഉപദേശ സമിതിയംഗങ്ങൾ), കെ.സി വഹീദുറഹ്മാൻ കിഴുപറമ്പ് (പ്രസിഡന്റ്), നിയാസ് കെ.ടി. കുനിയിൽ, അസ്‌ലം കോളക്കോടൻ, അബ്ബാസ് പൂങ്കുടി, സൈനുദ്ദീൻ ഊർങ്ങാട്ടീരി (വൈസ് പ്രസിഡന്റുമാർ), സക്കീർ അകമ്പാടം (ജനറൽ സെക്രട്ടറി), ലിയാക്കത്തലി കാരങ്ങാടൻ കിഴുപറമ്പ (ഓർഗനൈസിങ് സെക്രട്ടറി), ഷമീം കെ.എം. കുനിയിൽ, അബൂബക്കർ സിദ്ദീഖ് കാരിപറമ്പിൽ, നാസർ പി ഒതായി, ശെരീഫ് കാവനൂർ, (സെക്രട്ടറിമാർ), മൊയ്തീൻ കുട്ടിമുണ്ടുപറമ്പ (ട്രഷറർ).
വിവിധ വകുപ്പ് ചെയർമാൻ കൺവീനർമാർ: ഷെമീം സി.കെ, റാസി കെ.എം(കായിക വിഭാഗം), സലാം ഊർങ്ങാട്ടീരി, ഷമീർ എംടി (വെൽഫയർ വിംഗ് ), നൗഷാദ് കുനിയിൽ, ഷംസീർ സി.പി.(മീഡിയ & സാഹിത്യം), മൊയ്തീൻ കുട്ടി കുഴിമണ്ണ, ഫായിസ് നാലകത്ത്, സുബൈർ തൃക്കളയൂർ, സുനിൽ കുമാർ, ജുനൈദ് അമീൻ, ഫാസിൽ ചാലിയാർ, നിജാസ് വലിയാകുന്ന്, ഇംതിയാസ് എടവണ്ണ, നഹാസ് ജുനൈദ് തൃക്കളയൂർ, ഉനൈസ്, ശിഹാബുദ്ധീൻ എംകെ, നജ്മുദ്ധീൻ ചാലിയാർ ,
മുബാറക് വടക്കം മുറി (പ്രവർത്തക സമിതിയംഗങ്ങൾ).