കൈവ്: ഉക്രെയ്നിലെ സഊദി പൗരന്മാരോട് ഉടൻ രാജ്യം വിടണമെന്ന് കൈവിലെ സഊദി അറേബ്യയുടെ എംബസി ശനിയാഴ്ച ആവശ്യപ്പെട്ടു. പൗരന്മാരോട് എംബസിയുമായി ബന്ധപ്പെടാൻ ആവശ്യപ്പെട്ട എംബസി അവർക്ക് പെട്ടെന്ന് സ്വദേശത്തേക്ക് പുറപ്പെടാൻ സൗകര്യമൊരുക്കുകയും ചെയ്തിട്ടുണ്ട്
റഷ്യൻ അധിനിവേശം രൂക്ഷമാകുമെന്ന ഭയം മൂലം ഉടലെടുത്ത പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, ഉക്രെയ്നിലേക്ക് പോകാൻ ആഗ്രഹിക്കുന്ന പൗരന്മാരോട് യാത്ര മാറ്റിവയ്ക്കാൻ സഊദി എംബസി ആവശ്യപ്പെട്ടു.
അതിനിടെ, 100,000-ത്തിലധികം സൈനികരെ അതിർത്തിയിൽ വിന്യസിച്ചിട്ടും ഉക്രെയ്ൻ ആക്രമിക്കാനുള്ള പദ്ധതികളൊന്നും ഇല്ലെന്നാണ് റഷ്യ ആവർത്തിച്ചു പറയുന്നുണ്ട്.