നിയമ ലംഘകർക്കായി പരിശോധന ശക്തം; ഒരാഴ്ചയ്ക്കിടെ 7,000 പേരെ നാട് കടത്തി

0
2617

റിയാദ്: നിയമ ലംഘകരില്ലാത്ത രാജ്യമെന്ന പ്രഖ്യാപിത ലക്‌ഷ്യം നിറവേറ്റുന്നതിന്റെ ഭാഗമായി രാജ്യത്ത് നിയമ ലംഘകർക്കായി ശക്തമായ പരിശോധന തുടരുന്നു. താമസ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്നവരെ പിന്തുടരുന്നതിനും പിടികൂടുന്നതിനുമുള്ള സംയുക്ത ഫീൽഡ് കാംപയിനുകളുടെ ഫലമായി ഏകദേശം പതിനയ്യായിരം അനധികൃത വിദേശികളെ ഒരാഴ്ചയ്ക്കിടെ അറസ്റ്റ് ചെയ്‌തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

7,000 ത്തിലധികം നിയമലംഘകർ, 5,000-ത്തോളം അതിർത്തി സുരക്ഷാ സംവിധാനം ലംഘിച്ചവർ, 1,791 തൊഴിൽ വ്യവസ്ഥകൾ ലംഘിക്കുന്നവർ എന്നിവരുൾപ്പെടെ 14,470 നിയമ ലംഘകരാണ് റജബ് രണ്ടു മുതൽ എട്ട് വരെയുള്ള ദിവസങ്ങളിലായി അറസ്റ്റിലായത്. റസിഡൻസി, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്നവരെ തൊഴിൽ, ഗതാഗത സൗകര്യം ഒരുക്കിയ 13 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇത് വരെ അറസ്റ്റിലായവരിൽ നടപടിക്രമങ്ങൾക്ക് വിധേയരായവരുടെ ആകെ എണ്ണം 99,000 ലധികം വരും. ഇവരിൽ 88,000-ത്തിലധികം പുരുഷന്മാരും 11,000-ത്തിലധികം സ്ത്രീകളുമാണ്. 87,000-ത്തിലധികം നിയമലംഘകരെ യാത്രാ രേഖകൾ ലഭിക്കുന്നതിന് അവരവരുടെ എംബസികളിലേക്ക്
കൈമാറിയിട്ടുണ്ട്.

ഒരാഴ്ചയ്ക്കിടെ 2,564 നിയമലംഘകരുടെ അവരുടെ യാത്രാ നടപടികൾ പൂർത്തിയാക്കിയതായും ഏകദേശം 7,000 നിയമലംഘകരെ നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വർമ ദിവസങ്ങളിലും ആഴ്ച്ചകളിലും പരിശോധന ശക്തമാക്കാനാണ് മന്ത്രാലയ തീരുമാനം.