ആശ്വാസമേകി സഊദിയിലെ കൊവിഡ് രോഗ ബാധിതരുടെ എണ്ണം കുത്തനെ കുറയുന്നു

മാസങ്ങൾക്ക് ശേഷം ഇന്ന് രണ്ടായിരത്തിന് താഴെ മാത്രം കേസുകൾ

0
1267

റിയാദ്: ആശ്വാസമായി സഊദിയിൽ കൊവിഡ് കേസുകളിൽ ഗണ്യമായ കുറവ്. മാസങ്ങൾക്ക് ശേഷം പുതിയ പ്രതിദിന കൊവിഡ് കേസുകൾ രണ്ടായിരത്തിനു താഴെയായി. ശനിയാഴ്ച്ച പുതുതായി 1,726 കൊവിഡ് രോഗികളെ മാത്രമാണ് കണ്ടെത്തിയത്. 2,983 രോഗമുക്തിയും രണ്ടു മരണങ്ങളും രേഖപ്പെടുത്തി.

ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,26,251 ഉം രോഗമുക്തരുടെ എണ്ണം 6,88,519 ഉം മരണം 8,971 ആയി ഉം ആയി. നിലവിൽ 28,761 പേരാണ് രോഗബാധിതരായി രാജ്യത്തെ വിവിധ മേഖലകളിലുള്ളത്. ഇവരിൽ 1,020 പേരാണ് ഗുരുതരാവസ്ഥയിൽ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നത്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.

നിലവിൽ, രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 94.80 ശതമാനവും മരണനിരക്ക് 1.23 ശതമാനവുമാണ്. ശനിയാഴ്ച്ച രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം ഇപ്രകാരമാണ്: റിയാദ് 643, ജിദ്ദ 128, ദമ്മാം 107, ഹുഫൂഫ് 81, മദീന 64, മക്ക 51. രാജ്യത്ത് ഇതുവരെ 5,92,81,722 ഡോസ് കൊവിഡ് വാക്സിൻ വിതരണം ചെയ്തിട്ടുണ്ട്. ഇതിൽ 2,57,43,893 ആദ്യ ഡോസും 2,39,02,910 രണ്ടാം ഡോസും 96,34,919 ബൂസ്റ്റർ ഡോസുമാണ്.