ജിദ്ദ: പത്തനംതിട്ട ജില്ല സംഗമം( പി ജെ എസ്സ് ) ജില്ലയുടെ പിതാവ് മുൻ എം എൽ എ കെ.കെ നായരിന്റെ ഒൻപതാമത് ചരമവാർഷികം നടത്തി. മുപ്പത്തി നാലു വർഷം പത്തനംതിട്ട യുടെ എം എൽ എ ആയിരുന്ന കെ. കെ നായർ തൻറെ മന്ത്രി സ്ഥാനം നിരസിച്ചു ജില്ലക്ക് വേണ്ടി സർക്കാരിൽ സമ്മർദം ചെലുത്തി വാങ്ങിയതാണ് പത്തനംതിട്ട ജില്ല. കൂടാതെ ജില്ലയിലൊള്ള ഒട്ടുമിക്ക സർക്കാർ സ്ഥാപനങ്ങൾ കെട്ടി പെടുക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചു. ചരമ വാർഷിക യോഗത്തിൽ പ്രസിഡന്റ് ജയൻ നായർ പ്രക്കാനം അധ്യക്ഷനായിരുന്നു.
അലി തേക്കുതോട്, ജോസഫ് വടശേരിക്കര, അയൂബ് പന്തളം, സന്തോഷ് കെ ജോൺ, എ.ബി.കെ ചെറിയാൻ, അനിൽ കുമാർ പത്തനംതിട്ട, വിലാസ് അടൂർ, സിയാദ് പടുതോട്, വറുഗീസ് ഡാനിയൽ, മനോജ് മാത്യു അടൂർ, മാത്യു തോമസ്, സന്തോഷ് കടമ്മനിട്ട, ജോ സഫ് നെടിയവിള, സജി കുറുങ്ങാട്ട്, മനു പ്രസാദ് ആറന്മുള, നവാസ് ചിറ്റാർ, ഹൈദർ നിരണം, ഷറഫ് പത്തനംതിട്ട, രഞ്ജിത് മോഹൻ, ലാൽ കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ ഈയിടെ അന്തരിച്ച ഇന്ത്യയുടെ വാനമ്പാടി ലതാ മംഗേഷ്കറേയും അനുസ്മരിച്ചു.




