സഊദിയിൽ പുതിയ രോഗികളെക്കാൾ കൂടുതൽ രോഗമുക്തർ, ഗുരുതര രോഗികളും കുറയുന്നു

0
1125

റിയാദ്: സഊദിയിൽ ചൊവ്വാഴ്ച 3,162 പുതിയ കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 4,088 രോഗമുക്തിയും മൂന്ന് മരണങ്ങളും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 719,136 ഉം രോഗമുക്തരുടെ എണ്ണം 678,332 ഉം ആയി. മരണം 8,962 ഉം ആയി.

നിലവിൽ 31,842 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 1,054 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.

റിയാദ് 985, ജിദ്ദ 211, ദമ്മാം 201, ഹുഫൂഫ് 120, മദീന 101, അബഹ 87, മക്ക 78 എന്നിങ്ങനെയാണ് രാജ്യത്ത് ഇന്ന് കണ്ടെത്തിയ കൊവിഡ് രോഗ ബാധിതർ. ഇതുവരെ 5,89,07,910 ഡോസ് കൊവിഡ് വാക്സിനാണ് സഊദിയിൽ വിതരണം ചെയ്തത്. ഇതിൽ 2,57,05,437 ആദ്യ ഡോസും 2,38,56,707 രണ്ടാം ഡോസും 93,45,766 ബൂസ്റ്റർ ഡോസുമാണ്. രാജ്യത്തെ കൊവിഡ് രോഗ മുക്തി നിരക്ക് 94.33 ശതമാനവും മരണനിരക്ക് 1.24 ശതമാനവുമാണ്.