ലീവ് കഴിഞ്ഞ് മടങ്ങിയെത്തിയ ഉടൻ സഊദിയിൽ മരണപ്പെട്ട മലയാളിയുടെ മൃതദേഹം ഖബറടക്കി

0
3058

റിയാദ്: ബുറൈദയിൽ മരണപ്പെട്ട തിരൂർക്കാട് സ്വദേശിയുടെ മൃതദേഹം ഖബറടക്കി. ഇക്കഴിഞ്ഞ ജനുവരി 19 ന് മരണപ്പെട്ട കല്ലൻകുന്നൻ ഹസൈനാറിന്റെ മൃതദേഹമാണ് ഇന്ന് അസ്വർ നിസ്കാര ശേഷം ബറൈദ മുഹമ്മദ്‌ ബിൻ അബ്ദുൽ വഹാബ് പള്ളിയിൽ മയ്യത്ത് നിസ്കാര ശേഷം ഖബറടക്കിയത്. സുഹൃത്തുക്കളും കെഎംസിസി നേതാക്കളും സ്ഥലത്തെത്തിയിരുന്നു. ലീവ് കഴിഞ്ഞെത്തി, ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ഹസൈനാറിനെ മരണം തേടിയെത്തിയെത്തിയത്. 48 വയസായിരുന്നു.

കൊവിഡ് കാലത്ത് നാട്ടിൽ അകപ്പെട്ട ഹസൈനാർ ഏകദേശം ഒരു വർഷത്തോളം ഇവിടെ കഴിഞ്ഞ ശേഷം ഇക്കഴിഞ്ഞ ജനുവരി ഏഴിനാണ് റിയാദിൽ എത്തിയത്.
തുടർന്ന് ഇവിടെയുള്ള ക്വാറന്റൈൻ കാലയളവ് കഴിഞ്ഞ ശേഷമാണ് ബുറൈദയിൽ എത്തിച്ചേർന്നത്. തൊട്ടടുത്ത ദിവസം മരണപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.

ഉസ്‌മാൻ – ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ: ചക്കുപറമ്പിൽ ഷാഹിദ (കടന്നമണ്ണ), മക്കൾ: ശബീബ്, സഫീർ, ഷബ്‌ന, നിഹ. മരുമകൻ: പള്ളിയാലിൽ നിഷാൻ കടന്നമണ്ണ. നടപടിക്രമങ്ങൾക്ക് കെഎംസിസി പ്രവർത്തകർ നേതൃത്വം നൽകി.

ഒരാഴ്ച്ച മുമ്പ് നാട്ടിൽ നിന്ന് മടങ്ങിയെത്തിയ മലപ്പുറം സ്വദേശി സഊദിയിൽ മരണപ്പെട്ട നിലയിൽ