സഊദിയിൽ ചികിത്സയിലുള്ളത് 32,771 കൊവിഡ് രോഗികൾ

0
1382

റിയാദ്: സഊദിയിൽ ചൊവ്വാഴ്ച 3,330 പുതിയ കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 3,464 രോഗമുക്തിയും രണ്ട് മരണങ്ങളും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,15,974 ഉം രോഗമുക്തരുടെ എണ്ണം 6,74,244 ഉം ആയി. മരണം 8,959 ഉം ആയി.

നിലവിൽ 32,771 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 1,069 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.

റിയാദ് 1,066, ജിദ്ദ 221, ദമ്മാം 189, അബഹ 111, ഹുഫൂഫ് 101, മദീന 91, ജിസാൻ 72, മക്ക 71 എന്നിങ്ങനെയാണ് രാജ്യത്ത് ഇന്ന് കണ്ടെത്തിയ കൊവിഡ് രോഗ ബാധിതർ. ഇതുവരെ 5,87,68,456 ഡോസ് കൊവിഡ് വാക്സിനാണ് സഊദിയിൽ വിതരണം ചെയ്തത്. ഇതിൽ 2,56,89,412 ആദ്യ ഡോസും 2,38,38,186 രണ്ടാം ഡോസും 92,40,858 ബൂസ്റ്റർ ഡോസുമാണ്. രാജ്യത്തെ കൊവിഡ് രോഗ മുക്തി നിരക്ക് 94.17 ശതമാനവും മരണനിരക്ക് 1.25 ശതമാനവുമാണ്.