തിരുവനന്തപുരം: സഊദി എംബസി അറ്റസ്റ്റേഷന് നോർക്ക ഓഫീസുകൾ വഴി സൗകര്യം ഒരുക്കിയതായി നോർക്ക സി ഇ ഒ അറിയിച്ചു. നോര്‍ക്ക-റൂട്ട്സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഓഫീസുകള്‍ വഴിയാണ് സഊദി എംബസി സാക്ഷ്യപ്പെടുത്തല്‍ സേവനം ലഭ്യമാകുക.
സഊദി അറേബ്യയില്‍ ജോലി ചെയ്യുന്നവര്‍ക്കും ജോലിക്ക് പോകാന്‍ തയാറെടുക്കുന്നവര്‍ക്കും വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ (റെഗുലര്‍ മോഡ്) നോര്‍ക്ക-റൂട്ട്സ് ഓഫീസുകള്‍ വഴി സഊദി അറേബ്യന്‍ കള്‍ച്ചറല്‍ അറ്റാഷേയുടെയും സഊദി അറേബ്യന്‍ എംബസിയുടെയും അറ്റസ്റ്റേഷന് വേണ്ടി സമര്‍പ്പിക്കാവുന്നതാണ്.
സഊദി അറേബ്യന്‍ വിദേശശകാര്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തിയ ഓഫര്‍ ലെറ്റര്‍/എംപ്ലോയ്മെന്റെ ലെറ്റര്‍ ഇതോടൊപ്പം ഹാജരാക്കേണ്ടതുണ്ട്. വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളോടൊപ്പം വിദ്യാഭ്യാസേതര സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തി നൽകും. കൂടുതല്‍ വിവരങ്ങള്‍ക്ക് 18004253939 എന്ന ടോള്‍ ഫ്രീ നമ്പറിലോ norkacertificates@gmail.com എന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്. 0091 880 20 12345 എന്ന നമ്പറില്‍ വിദേശത്തു നിന്ന് മിസ്സ്ഡ് കോള്‍ സേവനവും ലഭ്യമാണ്.