അനധികൃത പണമിടപാട്: മൂന്ന് വിദേശികൾ സഊദിയിൽ അറസ്റ്റിൽ

0
2957

റിയാദ്: അനധികൃത മാർഗ്ഗത്തിലൂടെ പണമിടപാട് നടത്തിയ മൂന്ന് വിദേശികളെ സഊദി സുരക്ഷാ സേന അറസ്റ്റ് ചെയ്‌തു. അജ്ഞാതരിൽ നിന്ന് ഫണ്ട് ശേഖരിച്ച് രാജ്യത്തിന് പുറത്തേക്ക് അനധികൃതമായി കൈമാറ്റം ചെയ്ത സംഘത്തെയാണ് റിയാദിൽ നിന്ന് സംഘത്തെ അറസ്റ്റ് ചെയ്‌തത്‌. അനധികൃതമായി കൈമാറ്റം ചെയ്‌തതിലൂടെ താമസ നിയമങ്ങൾ ലംഘിക്കുകയായിരുന്നു സംഘം.

അറസ്റ്റ് ചെയ്യപ്പെട്ട മൂന്ന് നിയമലംഘകരും യെമൻ പൗരന്മാരാണെന്നും രാജ്യത്തിന് പുറത്തുള്ള ഒരു യെമൻ പൗരന്റെ സഹകരണത്തോടെയാണ് അറസ്റ്റ് ചെയ്തതെന്നും റിയാദ് പോലീസിന്റെ മാധ്യമ വക്താവ് മേജർ ഖാലിദ് അൽ ഖുറൈദിസ് പറഞ്ഞു. നിയമലംഘകർക്കെതിരെ പ്രാഥമിക നിയമനടപടികൾ സ്വീകരിച്ചതായും അവരെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായും വക്താവ് വിശദീകരിച്ചു.