സഊദിയിൽ ഉപയോഗിക്കാത്ത നിലയിൽ 2,450 കിണറുകൾ, നികത്താൻ നിർദേശം

0
2233

റിയാദ്: രാജ്യത്തിന്റെ വിവിധയിടങ്ങളിൽ ഉപയോഗിക്കാത്ത കിണറുകൾ മൂടാൻ നിർദേശം. ഉപേക്ഷിക്കപ്പെട്ട കിണറുകൾ നികത്താനുള്ള “പരിസ്ഥിതി” പദ്ധതിയുടെ ഭാഗമായി, രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും ഉപേക്ഷിക്കപ്പെട്ട 2,450 കിണറുകൾ നികത്തുമെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം പ്രഖ്യാപിച്ചു. സുരക്ഷാ പരിഗണിച്ചാണ് മന്ത്രാലയ നിർദേശം.

കാൽനടയാത്രക്കാരുടെയും ട്രക്കിംഗ് ചെയ്യുന്നവരുടെയും സുരക്ഷ ഉറപ്പാക്കുക, ജലസ്രോതസ്സുകളുടെ മലിനീകരണം കുറയ്ക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങളെന്ന് മന്ത്രാലയം വിശദീകരിച്ചു.

പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയാക്കിയിട്ടുണ്ടെന്നും, രണ്ടാം ഘട്ടം ആരംഭിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികളിലെ സംയുക്ത സമിതികളുമായി ഏകോപനം നടക്കുന്നുണ്ടെന്നും അറിയിച്ച മന്ത്രാലയം രാജയത്തെ എല്ലാ പൗരന്മാരോടും 939 എന്ന നമ്പറിൽ തുറന്ന നിലയിൽ കാണപ്പെടുന്നതും ഉപേക്ഷിക്കപ്പെട്ടതുമായ കിണറുകൾ റിപ്പോർട്ട് ചെയ്യാൻ അഭ്യർത്ഥിച്ചു.