വൻ മയക്കുമരുന്ന് വേട്ട; സഊദിയിൽ 14 ലക്ഷത്തിലധികം ക്യാപ്റ്റഗൺ ഗുളികകൾ കടത്താനുള്ള ശ്രമങ്ങൾ പിടികൂടി

0
2135

റിയാദ്: സഊദിയിൽ വിവിധ ശ്രമങ്ങളിലായി ലക്ഷക്കണക്കിന് മയക്കുമരുന്ന് ഗുളികകൾ കടത്താനുള്ള ശ്രമങ്ങൾ പിടികൂടി. സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി (സാറ്റ്‌ക) വിവിധ ശ്രമങ്ങളിൽ മയക്കുമരുന്ന്കടത്ത് പിടികൂടി. അൽ-ഹദീത തുറമുഖത്ത് നിന്നാണ് വെള്ളിയാഴ്ച 1.4 ദശലക്ഷത്തിലധികം ക്യാപ്റ്റഗൺ ഗുളികകൾ കടത്താനുള്ള അഞ്ച് ശ്രമങ്ങൾ തടഞ്ഞത്.

ഡഡഡ. 😭😭😭🤣

തുറമുഖത്തെ സാധാരണ പരിശോധന മാർഗ്ഗങ്ങൾക്ക് പുറമെ പോലീസ് നായ്ക്കളും ഇവ കണ്ടെത്താൻ ഉണ്ടായിരുന്നു. ട്രക്കുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയതായി അതോറിറ്റി വിശദീകരിച്ചു. ആദ്യ ശ്രമത്തിൽ ട്രക്കിന്റെ തറയിൽ ഒളിപ്പിച്ച നിലയിൽ 774,000 ഗുളികകൾ ആണ് കണ്ടെത്തിയത്. തുറമുഖം വഴി സഊദിയിലേക്ക് വരുന്ന ട്രക്കുകളിൽ ഒന്നിൽ പലയിടങ്ങളിലായി ഒളിപ്പിച്ച നിലയിൽ 272,000 ഗുളികകൾ രണ്ടാം ശ്രമത്തിൽ കണ്ടെത്തിയപ്പോൾ മൂന്നാം ശ്രമത്തിൽ 269,767 ഗുളികകളുടെ കടത്തും കണ്ടെത്തി.

ഒരു ട്രക്കിന്റെ തറയിൽ ഒളിപ്പിച്ച നിലയിൽ 134,000 ഗുളികകൾ കണ്ടെത്തിയ നാലാമത്തെ കള്ളക്കടത്തും ട്രക്കിന്റെ ട്രാൻസ്മിഷൻ കൂളറുകളിലൊന്നിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 40,000-ത്തിലധികം ഗുളികകളും കണ്ടെത്തിയതായി അതോറിറ്റി വിശദീകരിച്ചു.

ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളുമായി (ജിഡിഎൻസി) ഏകോപിപ്പിച്ച് കള്ളക്കടത്ത് വസ്‌തുക്കൾ പിടിച്ചെടുക്കൽ നടപടികൾ പൂർത്തിയാക്കിയ ശേഷം ചരക്ക് വന്ന ആളുകളുടെ അറസ്റ്റ് ഉറപ്പാക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി. ഇതിനകം സഊദിയിൽ നിന്ന് രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്.

കള്ളക്കടത്ത് ശ്രമങ്ങൾ തടയുന്നതിനും പിടികൂടുന്നതിനും പരമാവധി ശ്രമിക്കുന്നതായി അതോറിറ്റി വ്യക്തമാക്കി. എല്ലാ ഇറക്കുമതികളുടെയും പരിശോധന കർശനമാക്കുന്നതും എല്ലാ രൂപത്തിലുള്ള കള്ളക്കടത്തിനെ ചെറുക്കുന്നതും തുടരുകയാണെന്നും അതോറിറ്റി പറഞ്ഞു. .