റിയാദ്: റിയാദിലെ സൈറ്റുകളിൽ സ്ഫോടനം നടന്നതായി പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് സഊദി നാഷണൽ ഗാർഡ് മന്ത്രാലയം അറിയിച്ചു. റിയാദിന് കിഴക്ക് മന്ത്രാലയത്തിന്റെ ക്യാംപ് സൈറ്റുകളിൽ സ്ഫോടനം ഉണ്ടായതായതായാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്നത്. എന്നാൽ ഇത് വാസ്തവ വിരുദ്ധമാണെന്നു മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും സുരക്ഷാ അധികാരികൾ അംഗീകരിച്ച പ്ലാറ്റ്‌ഫോമുകളിലൂടെയും വെബ്‌സൈറ്റുകളിലൂടെയും പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക വാർത്തകളിൽ നിന്ന് ശരിയായ വിവരങ്ങൾ നേടണമെന്നും മന്ത്രാലയം എല്ലാ പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു.
