ജിദ്ദ: സമസ്ത ഇസ്ലാമിക് സെന്റർ തായിഫ് സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ‘രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ’ പ്രമേയത്തിൽ ‘മനുഷ്യ ജാലിക’ സംഘടിപ്പിച്ചു. എസ് ഐ സി വൈസ് പ്രസിഡന്റ് ശരീഫ് മണ്ണാർക്കാടിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി തായിഫ് കെഎംസിസി ജനറൽ സെക്രട്ടറി മുജീബ് കോട്ടക്കൽ ഉദ്ഘാടനം ചെയ്തു. അഹ്മദ് ഹുദവി പ്രമേയ പ്രഭാഷണം നടത്തി. സ്വാലിഹ് ഫൈസി കൂടത്തായി പ്രതിജ്ഞ ചൊല്ലികൊടുത്തു.

അബ്ദുറഹ്മാൻ വടക്കഞ്ചേരി, ജലീൽ തോട്ടോളി, മുഹമ്മദലി തെങ്കര, മുനീർ ഫൈസി, അസീസ് റഹ്മാനി, യാസർ കാരക്കുന്ന്, ശിഹാബ് കൊളപ്പുറം, അലി ഒറ്റപ്പാലം എന്നിവർ പ്രസംഗിച്ചു. എസ് ഐ സി ഐ ടി വിംഗ് സെക്രട്ടറി അഷ്റഫ് താനാളൂർ സ്വാഗതവും സെക്രട്ടറി അബ്ദുല്ലത്തീഫ് മസീഫ് നന്ദിയും പറഞ്ഞു.