റിയാദ്: സഊദി വസ്ത്രം ധരിച്ചു നിൽക്കുന്ന ബ്രിട്ടീഷ് മന്ത്രിയുടെ ചിത്രം വൈറലായി. രാജ്യത്തിന്റെ തെക്ക് ഭാഗത്തെ ശൈബ എണ്ണപ്പാടം സന്ദർശിക്കുന്ന വേളയിലാണ് ബ്രിട്ടൻ ബിസിനസ്, ഊർജ, വ്യാവസായിക സഹമന്ത്രി ക്വാസി ക്വാർട്ടിംഗ് സഊദി പ്രാദേശിക വസ്ത്രം അണിഞ്ഞത്.

സഊദി ഊർജ മന്ത്രി അബ്ദുൽ അസീസ് രാജകുമാരനൊപ്പം ഔദ്യോഗിക സഊദി യൂണിഫോം ധരിച്ച് ശൈബ എണ്ണപ്പാടത്തിന് സമീപമുള്ള കര യാത്രയിൽ പങ്കെടുത്ത ദൃശ്യങ്ങൾ അറബ് മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു.

രാജ്യത്തെ പ്രധാന എണ്ണപ്പാടമാണ് ശൈബ എണ്ണപ്പാടം. നിരവധി എണ്ണ ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിന് തുല്യമായ നിലയിൽ പ്രതിദിന ഉൽപ്പാദനം നടത്തി പമ്പ് ചെയ്യാൻ കഴിയുന്നതിനാൽ, അതിന്റെ വ്യത്യസ്തമായ കഴിവുകൾ കാരണം, രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ, വാതക പാടങ്ങളിൽ ഒന്നാണിത്. മറ്റുള്ളതിനേക്കാൾ ഗുണനിലവാരം ഉയർന്നതും കുറഞ്ഞ മലിനീകരണവുമാണ് ഇതിന്റെ പ്രത്യേകത.





