റിയാദ്: രാജ്യത്തെ ഫാക്ടറികളിൽ നിന്ന് വൻ തോതിൽ പ്രവാസി തൊഴിലാളികൾക്ക് തൊഴിൽ നഷ്ടം ഉണ്ടായേക്കും. പുതിയ പദ്ധതി ആവിഷ്കരിക്കുകയാണ് മന്ത്രാലയം. 4,000 ഫാക്ടറികളിൽ പ്രവാസി തൊഴിലാളികളെ ആശ്രയിക്കുന്നതിൽ നിന്ന് മാറുന്നതിന്റെ ഭാഗമായി ഡിജിറ്റൽ ഇൻഡസ്ട്രിയൽ ഓട്ടോമേഷനിലേക്ക് വ്യവസായ, ധാതു വിഭവശേഷി മന്ത്രാലയം പദ്ധതിയിടുന്നതായി വ്യവസായ, ധാതു വിഭവ വകുപ്പ് ഡെപ്യൂട്ടി മന്ത്രി ഒസാമ അൽ സമിൽ പറഞ്ഞു.
അഞ്ചാം റിയാദ് ഇൻഡസ്ട്രിയൽ കൗൺസിലിൽ നടത്തിയ പ്രസംഗത്തിലാണ് മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. നാലാം വ്യാവസായിക വിപ്ലവത്തിന്റെ സാങ്കേതിക വിദ്യകൾ അവലംബിച്ച് ഫാക്ടറികളുടെ ഉൽപ്പാദനക്ഷമത ഉയർത്താൻ ലക്ഷ്യമിട്ടുള്ള ദേശീയ ഉൽപ്പാദനക്ഷമത പരിപാടിയുടെ സംരംഭം മോഡൺ നടപ്പിലാക്കിയതായി അൽ-സമിൽ പറഞ്ഞു.
ലോകത്തെ പ്രമുഖ വ്യാവസായിക കേന്ദ്രമായി രാജ്യത്തെ മാറ്റുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാന പ്രാപ്‌തികളിൽ ഒന്നാണ് ഇന്നൊവേഷനും ടെക്‌നോളജി സൊല്യൂഷനുകളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി, പ്രത്യേകിച്ചും നാലാം വ്യാവസായിക വിപ്ലവത്തിന്റെ പ്രയോഗങ്ങളിൽ നിന്ന് പ്രയോജനം നേടുന്നതിലൂടെ ഇതിന്റെ പ്രാധാന്യം വർധിക്കുന്നു.
വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്, വ്യവസായ കൗൺസിൽ എന്ന ഒരു പ്ലാറ്റ്‌ഫോമിന് കീഴിൽ സ്വകാര്യ വ്യവസായ മേഖലയെ വിവിധ സർക്കാർ ഏജൻസികളുമായി ബന്ധിപ്പിക്കാൻ മന്ത്രാലയത്തിന് താൽപ്പര്യമുണ്ട്. വ്യാവസായിക മേഖലകളുടെയും ഡിജിറ്റൽ പരിവർത്തനം, പ്രാദേശിക ഉള്ളടക്കം, കയറ്റുമതി വികസനം, കോർപ്പറേറ്റ് സുസ്ഥിരത, നാലാം വ്യാവസായിക വിപ്ലവം തുടങ്ങിയ വിവിധ പദ്ധതികൾ ഉൾകൊള്ളുന്നതാണ് വ്യാവസായ കൗൺസിൽ.
വാർത്താ ഗ്രൂപ്പിൽ അംഗമാകാം👇
Gulf News Updates Whatsup