റിയാദ്: ഗണിത ശാസ്ത്രജ്ഞയും ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റുമായ ഡോ. മനാഹില്‍ സാബിതിന് സൗദി പൗരത്വം ലഭിച്ചു. ബഹുമുഖ പ്രതിഭകൾക്കും വിഷിദ്ധത വ്യക്തികൾക്കും സഊദി പൗരത്വം നൽകാൻ അടുത്തിടെ ഭരണകൂടം തീരുമാനിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് ഡോ: മനാഹില്‍ സാബിതിന് സഊദി പൗരത്വം ലഭിച്ചത്.
ഫിനാന്‍ഷ്യല്‍ എന്‍ജിനീയറിംഗില്‍ ഡോക്ടറേറ്റ് നേടിയ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതയാണ് മനാഹില്‍ സാബിത്. ഇരുപത്തിയഞ്ചാം വയസിലാണ് ഇവര്‍ക്ക് ഫിനാന്‍ഷ്യല്‍ എന്‍ജിനീയറിംഗില്‍ ഡോക്ടറേറ്റ് ലഭിച്ചത്.

പൗരത്വം ലഭിച്ചതില്‍ ആഹ്‌ളാദം പ്രകടിപ്പിച്ച ഡോ: മനാഹില്‍, പൗരത്വം അനുവദിച്ചതില്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും നന്ദി അറിയിച്ചു.