ജിദ്ദയിൽ കെട്ടിടത്തിന് തീപ്പിടിച്ചു, 9 പേരെ രക്ഷപ്പെടുത്തി

0
2922

ജിദ്ദ: ജിദ്ദയിൽ അപാർട്മെന്റിൽ തീപിടുത്തം. ഇലക്ട്രിക്കൽ മീറ്ററിൽ നിന്നാണ് തീ പടർന്നതത്. ജിദ്ദയിലെ സിവിൽ ഡിഫൻസ് കെട്ടിടത്തിൽ ഉയർന്ന തീ നിയന്ത്രണവിധേയമാക്കി. ജിദ്ദയിലെ ഷറഫിയയിലാണ് ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിലെ ഇലക്ട്രിക്കൽ മീറ്ററിൽ നിന്ന് തീ പടർന്നത്.

തീപിടുത്തം നിയന്ത്രിച്ചുവെന്നും കെട്ടിടത്തിനുള്ളിൽ നിന്ന് ഒമ്പത് പേരെ ഒഴിപ്പിച്ചതായും സിവിൽ ഡിഫൻസ് അറിയിച്ചു. ഇവരിൽ അഞ്ച് പേരെ ആവശ്യമായ വൈദ്യസഹായം നൽകുന്നതിനായി ആശുപത്രിയിലേക്ക് മാറ്റിയതായും സിവിൽ ഡിഫൻസ് വിശദീകരിച്ചു.

ഇന്നലെ, തലസ്ഥാന നഗരിയായ റിയാദ് നഗരത്തിലെ വ്യവസായ മേഖലയിലെ ഗോഡൗണുകളിലും തീപിടുത്തമുണ്ടായി. ഇവിടെയും സിവിൽ ഡിഫൻസ് വിജയകരമായി തീ നിയന്ത്രണ വിധേയമാക്കി.