സഊദിയിലെത്തുന്ന ക്വാറന്റൈൻ പ്രവാസികൾ ശ്രദ്ധിച്ചില്ലെങ്കിൽ ലഭിക്കുക വൻ ശിക്ഷ, മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

0
4626

റിയാദ്: സഊദിയിൽ ക്വാറന്റൈൻ നിയമ ലംഘനത്തിന് കടുത്ത ശിക്ഷയെന്ന മുന്നറിയിപ്പ് ആവർത്തിച്ച് ആഭ്യന്തര മന്ത്രാലയം. വിദേശങ്ങളിൽ നിന്ന് രാജ്യത്തെത്തുന്നവർ പാലിക്കേണ്ട ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ നിയമങ്ങളും മറ്റു സാഹചര്യങ്ങളിലെ ഐസൊലേഷൻ നിർദേശങ്ങളും ലംഘിച്ചക്കുന്നവർക്ക് കടുത്ത ശിക്ഷയാണ് ലഭിക്കുക. സഊദിയിൽ ഇറങ്ങുന്ന ഓരോ പ്രവാസിയും തങ്ങളുടെ ക്വാറന്റൈൻ നിയമങ്ങൾ കർശനമായി പാലിച്ചില്ലെങ്കിൽ കടുത്ത പിഴയായിരിക്കും ലഭിക്കുക.

ഐസൊലേഷൻ, ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്ക് രണ്ട് ലക്ഷം (200,000) റിയാൽ വരെ പിഴയോ രണ്ട് വർഷത്തിൽ കൂടാത്ത തടവോ അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമലംഘനം ആവർത്തിച്ചാൽ മുൻ തവണ ചുമത്തിയ പിഴ ഇരട്ടിയാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഇതോടൊപ്പം, വിദേശികളെ സഊദിയിൽ നിന്ന് ആജീവനാന്ത പ്രവേശന വിലക്കൊടെ നാട് കടത്തുകയും ചെയ്യുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

നിലവിൽ നിരവധി പ്രവാസി കുടുംബങ്ങളാണ് ഹോട്ടൽ ക്വാറന്റൈൻ പാലിച്ച് സഊദിയിലേക്ക് എത്തുന്നത്. സന്ദർശക വിസക്കാർക്ക് അഞ്ച് ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ ആണ് നിർബന്ധം. സഊദിയിൽ നിന്ന് ഒരു ഡോസ് വാക്സിൻ എടുത്തവർക്ക് മൂന്ന് ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനും നിര്ബന്ധമാണ്. അതായത് ബൂസ്റ്റർ ഡോസ് അടക്കം മൂന്ന് ഡോസുകളിൽ ഏതെങ്കിലും രണ്ട് ഡോസ് വാക്സിൻ സഊദിയിൽ നിന്ന് എടുത്തവർക്ക് മാത്രമാണ് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ ഇളവുകളുള്ളത്.

ഇത്‌ ഇവരുടെ തവക്കൽന വഴി അറിയാനും സാധിക്കും. തവക്കൽന സ്റ്റാറ്റസ്‌ മാനദണ്ഡം ആക്കിയാണ് പ്രവാസികൾ ഇത്‌ നിചപ്പെടുത്തേണ്ടത്. ഇത്‌ പാലിക്കാതെ ചിലരെങ്കിലും സ്ഥലം മാറുന്നതായി പങ്ക് വെക്കുന്നുണ്ട്. എന്നാൽ, അത്തരക്കാരെ കാത്ത് കർശനമായ കർശനമായ പിഴയും തടവും നാട് കടത്തലും ഉൾപെടെയുള്ള ശിക്ഷകൾ ആയിരിക്കും കാത്തിരിക്കുന്നത്.

വാർത്താ ഗ്രൂപ്പിൽ അംഗമാകാം 👇

https://chat.whatsapp.com/IN2mpGVmqGP9RG16i9clG7