സഊദിയിൽ 2.36 കോടി ആളുകൾക്ക് രണ്ടാം ഡോസ് വാക്സിൻ ലഭിച്ചു, ഗുരുതര രോഗികളിൽ ഇന്നും വർധനവ്

0
1317

റിയാദ്: സഊദിയിൽ ഇന്ന് 4,738 പുതിയ കൊവിഡ് കേസുകൾ രജിസ്റ്റർ ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 670,997 ആയി.

മന്ത്രാലയം പുറത്തിറക്കിയ പ്രതിദിന റിപ്പോർട്ടിൽ ഇന്ന് രണ്ട് മരണം രേഖപ്പെടുത്തി. വൈറസ് ബാധിച്ച് ആകെ മരണ സംഖ്യ 8,929 ആയി.

4,973 രോഗമുക്തിയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 622,087 ആയി. അതേസമയം, ഗുരുതര രോഗികൾ 825 ആയും ഉയർന്നു. നിലവിൽ 39,981 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 92.71 ശതമാനവും മരണനിരക്ക് 1.33 ശതമാനവുമാണ്.

രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 1,559, ജിദ്ദ 573, ദമാം 189, ഹുഫൂഫ് 172, മക്ക 156, ജിസാൻ 114, മദീന 92. രാജ്യത്ത് ഇതുവരെ 5,63,32,758 ഡോസ് കൊവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,54.80,931 ആദ്യ ഡോസും 2,36,36,318 രണ്ടാം ഡോസും 72,15,509 ബൂസ്റ്റർ ഡോസുമാണ്.