മക്ക: മക്കയിലെ വിശുദ്ധ ഹറം പള്ളിയിൽ പതിറ്റാണ്ടുകളോളം മുദരിസായിരുന്ന ശൈഖ് അബു സക്കരിയ അന്തരിച്ചു. വിശുദ്ധ ഹറം പള്ളിയിലെ ഇടനാഴികളിൽ അദ്ധ്യാപകനായും പ്രഭാഷകനായും ആഴ്ചയിലുടനീളം ഇസ്‌ലാമിക പാഠങ്ങൾ പകർന്നു നൽകിയ ശൈഖ് അബു സക്കരിയ യഹ്‌യ ബിൻ ശൈഖ് ഉസ്മാൻ ബിൻ അൽ ഹുസൈൻ അസിം അബാദി അൽ മക്കി അൽ മുദരിസ് ആണ് ഇന്ന് അന്തരിച്ചത്.

ഹിജ്റ 1377 മുതൽ ഹിജ്റ 1390 വരെ അദ്ദേഹം ചാരിറ്റബിൾ ഹൗസ് ഓഫ് ഹദീസിൽ അദ്ധ്യാപകനായി ജോലി ചെയ്തിരുന്ന ശൈഖ് അബു സക്കരിയ ശൈഖ് അബ്ദുല്ല ബിൻ ഹുമൈദ് ആണ് മക്കയിലെ വിശുദ്ധ മസ്ജിദിൽ പഠിപ്പിക്കാൻ ക്ഷണിച്ചത്.
ദൈവീക ഏകത്വം, പ്രവാചക ഹദീസുകൾ, വ്യാഖ്യാനം, കർമ്മശാസ്ത്രം എന്നിവ പഠിപ്പിച്ചിരുന്നു. നിലവിൽ ഹറം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്ന നിരവധി പണ്ഡിതന്മാർ അദ്ദേഹത്തിൽ നിന്ന് ബിരുദം നേടിയവരാണ്.