സഊദി പതാകയെ അപമാനിച്ചാൽ ലഭിക്കുന്ന ശിക്ഷ ഇതാണ്

0
3699

റിയാദ്: ദേശീയ പതാകയെ അപമാനിച്ചതിന് ബംഗ്ലാദേശ് പൗരത്വമുള്ള നാല് പേരെ ജിദ്ദയിൽ വെച്ച് അറസ്റ്റ് ചെയ്തതായി മക്ക അൽ മുഖറമ പോലീസ് ബുധനാഴ്ച അറിയിച്ചിരുന്നു. അവരുടെ ഈ നിന്ദ്യതാ കുറ്റത്തിന് ലഭിക്കാവുന്ന നിയമപരമായ ശിക്ഷ അറബ് മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു. രാജ്യത്തെ പതാകയോ സൗഹൃദ വിദേശ രാജ്യത്തിന്റെ ചിഹ്നമോ ഏതെങ്കിലും അപമാനിച്ചാലും ശിക്ഷ ഏറ്റു വാങ്ങേണ്ടി വരും

ഹിജ്റ 1393-ൽ പുറപ്പെടുവിച്ച രാജ്യത്തിന്റെ പതാക സമ്പ്രദായവും ഭേദഗതികളും പ്രകാരം “ആരെങ്കിലും ദേശീയ പതാകയോ രാജകീയ പതാകയോ സഊദി അറേബ്യയുടെ അല്ലെങ്കിൽ ഒരു സൗഹൃദ വിദേശ രാജ്യത്തിന്റെ ചിഹ്നമോ ഏതെങ്കിലും വിധത്തിൽ താഴെയിടുകയോ അപമാനിക്കുകയോ ചെയ്യുകയാണെങ്കിൽ, ഒരു വർഷം വരെ തടവും 3,000 റിയാൽ വരെ പിഴയും അല്ലെങ്കിൽ രണ്ടിൽ ഏതെങ്കിലും ഒന്നോ ശിക്ഷയായി ലഭിക്കും.

ജിദ്ദയിലാണ് നാല് ബംഗ്ലാദേശ് പൗരന്മാരെ സുരക്ഷ സേന ഇന്ന് അറസ്റ്റ് ചെയ്തത്. ദേശീയ പതാകയെ ബഹുമാനിക്കാനും സംരക്ഷിക്കാനും ഒരു തരത്തിലും വ്രണപ്പെടുത്തരുതെന്നും ആവശ്യപ്പെട്ട് നാല് പ്രതികളെയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായി മക്ക അൽ മുഖറമ പോലീസിന്റെ മാധ്യമ വക്താവ് വ്യക്തമാക്കിയിരുന്നു.

ദേശീയ പതാകയെ അപമാനിച്ച നാല് വിദേശികളെ സഊദിയിൽ അറസ്റ്റ് ചെയ്തു