ദമാം: അൽ-അഹ്‌സ ഗവർണറേറ്റിലെ “മൗണ്ട് അൽ ഗാറ”യിലേക്കുള്ള തന്റെ യാത്ര വ്യത്യസ്തമായ രീതിയിൽ ചിത്രീകരിച്ചത് ശ്രദ്ധേയമാകുകയാണ് സഊദി ഫോട്ടോ ഗ്രാഫർ. ഫോട്ടോഗ്രാഫർ അലാ അൽ-അലിയാണ് അതിമനോഹരമായ രീതിയിൽ ആരെയും അമ്പരപ്പിക്കുന്നതും ആശ്ചര്യപ്പെടുത്തുന്നതും എന്നാൽ അതി മനോഹരവുമായ ചിത്രങ്ങൾ ചിത്രീകരിച്ചത്.
കിഴക്കൻ സഊദിയിലെ ഹുഫൂഫ് നഗരത്തിനടുത്തായി സ്ഥിതി ചെയ്യുന്നതും ഈന്തപ്പനകളുടെ പച്ച മരുപ്പച്ചകളാൽ ചുറ്റപ്പെട്ടതുമായ ജബൽ ഗാറ പർവ്വതം ഗവർണറേറ്റിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്.
താൻ അൽ അഹ്‌സയിൽ നിന്നുള്ളയാളാണെന്നും, തന്റേതായ രീതിയിൽ ചിത്രീകരിക്കാനും രേഖപ്പെടുത്താനും വേണ്ടിയാണ് താൻ ഈ മലക്ക് മുകളിൽ കയറിയതെന്നും അലി പ്രാദേശിക മാധ്യമത്തിന് നൽകിയ ആഭിമുഖ്യത്തിൽ പറഞ്ഞു. ക്യാമറ സ്റ്റിക്ക് ഉപയോഗിച്ച് രണ്ട് ദിവസം കൊണ്ടാണ് ഈ വീഡിയോ ചിത്രീകരിച്ചത്.
വിവിധ രംഗങ്ങളുടെ ചിത്രീകരണം വ്യത്യസ്തമായ രീതിയിൽ പൂർത്തിയാക്കിയ ശേഷം കംപ്യൂട്ടറിലൂടെ കാണികൾക്ക് സസ്പെൻസും ആകാംക്ഷയും നിറഞ്ഞ രീതിയിൽ ആക്കിയ ശേഷം പുറത്ത് വിടുകയായിരുന്നു.
വീഡിയോ കാണാം👇
വാർത്തകൾക്കായി ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/L5II26LavYGDxwfwgoL1j0




