ഇഖാമ, റീ എൻട്രി നീട്ടൽ, ഇന്ത്യക്കാർക്കും ആശ്വസിക്കാം

0
4112

റിയാദ്: വിദേശങ്ങളിൽ കുടുങ്ങി കിടക്കുന്നവരുടെ ഇഖാമയും റീ എൻട്രിയും നീട്ടി നൽകാനുള്ള ഉത്തരവ് ഇന്ത്യക്കാർക്കും ലഭ്യമാകും. പ്രവേശന വിലക്കുള്ള രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്നവരുടെ ഇഖാമായും റീ എൻട്രിയും മാർച്ച് അവസാനം വരെ സൗജന്യമായി ഇവ പുതുക്കി നൽകാൻ സൽമാൻ രാജാവ് നിർദേശം നൽകിയിരുന്നു. എന്നാൽ, ഇന്ത്യക്കാർക്ക് ഇത്‌ ലഭ്യമാകുമോ എന്ന കാര്യത്തിൽ സംശയം നില നിന്നിരുന്നു. ഇതിനിടെയാണ്, ഇന്ത്യക്കാർക്കും ഈ സേവനം ലഭ്യമാകുമെന്ന് സഊദി ജവാസാത് അറിയിച്ചത്. നേരത്തെയുള്ള പ്രഖ്യാപന കാലാവധി ഈ മാസം അവസാനം അവസാനം കഴിയാനിരിക്കെയാണ് വീണ്ടും രാജാകാരുണ്യം.

ഇന്ത്യയെ കൂടാതെ, ബ്രസീൽ, ഇന്തോനേഷ്യ, പാകിസ്ഥാൻ, തുർക്കി, ലെബനൻ, ഈജിപ്ത്, എത്യോപ്യ, വിയറ്റ്നാം, അഫ്ഗാനിസ്ഥാൻ, ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ, മൊസാംബിക്ക്, ബോട്സ്വാന, ലെസോത്തോ, ഇസ്വതീനി എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഈ സൗജന്യ സേവനം ലഭ്യമാകുമെന്ന് പാസ്പോർട്ട് വിഭാഗം അറിയിച്ചു. ആയിരക്കണക്കിന് പ്രവാസികൾ ഇപ്പോഴും ഇഖാമ, റീ എൻട്രി നീട്ടുന്നതും കാത്ത് നാട്ടിലെ കഴിയുന്നുണ്ട്. അവർക്ക് ഏറെ ആശ്വാസമാകുന്നതാ പുതിയ രാജ പ്രഖ്യാപനം.

ഇഖാമ, റീ എൻട്രി വിസകൾ പുതുക്കുന്നതിനുള്ള ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സഊദി പാസ്പോർട്ട് വിഭാഗത്തിന് നിർദേശം നൽകിയിട്ടുണ്ട്. ഇതോടൊപ്പം വിസിറ്റിങ് വിസയും സൗജന്യമായി നീട്ടി നൽകാൻ നിർദേശമുണ്ട്. അതേ സമയം സഊദിയിൽ നിന്ന് വാക്സിൻ ഒരു ഡോസെങ്കിലും സ്വീകരിച്ചവരുടെ കാലാവധികൾ നീട്ടില്ല എന്ന് ജവാസാത്ത് അറിയിപ്പിൽ സൂചിപ്പിക്കുന്നുണ്ട്.

വാർത്തകൾക്കായി ഗ്രൂപ്പിൽ അംഗമാകാം 👇

https://chat.whatsapp.com/KfqHlh6SiS77rrODAemQKH