ജിദ്ദ : പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പി.വി ഹസ്സൻ സിദ്ദിഖ് എന്ന ബാബു നഹ്ദിക്ക് ജിദ്ദ – പുളിക്കൽ പഞ്ചായത്ത് കെ.എം. സി.സി യാത്രയയപ്പ് നൽകി. ശറഫിയ ഇംപീരിയൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കെ.എം സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് മജീദ് കൊട്ടപ്പുറം അധ്യക്ഷത വഹിച്ചു.
കെ എം സി സി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഇസ്മായിൽ മുണ്ടക്കുളം , കെ.എം സി.സി മലപ്പുറം ജില്ല ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ , എം. കെ നൗഷാദ്, കെ.എൻ എ ലത്തീഫ് , ഹസ്സൻ ഓമാനൂർ ,സുബൈർ മായക്കര , ബഷീർ ആലുങ്ങൽ , റഹ്മത്തലി തുറക്കൽ ,കുഞ്ഞുമുഹമദ് ഒളവട്ടൂർ , ഫിറോസ് പരതക്കാട് , വഹാബ് കൊട്ടപ്പുറം എന്നിവർ ആശംസകൾ നേർന്നു. പഞ്ചായത്ത് ഭാരവാഹികൾ ചേർന്ന് മെമൻ്റൊ നൽകി ആദരിച്ചു. ചോലയിൽ മുഹമ്മദ് കുട്ടി, റാഷിദ് കെ.പി ,കോയ കുട്ടി കോളായിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി വി. കെ അസ്കർ സ്വാഗതവും സെക്രട്ടറി അസ്കർ മംഗലശ്ശേരി നന്ദിയും പറഞ്ഞു.




