ചികിത്സയിലായിരുന്ന യുവാവ് റിയാദിൽ മരണപ്പെട്ടു

0
3742

റിയാദ്: മാസങ്ങളായി വൃക്ക സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി റിയാദിൽ മരിച്ചു. മയ്യനാട് സ്വദേശി ഷാ അബ്ദുൽ മുത്തു (42) ആണ് റിയാദിലെ പ്രിൻസ് അബ്ദുൽ അസീസ് ആശുപത്രിയിൽ മരിച്ചത്.

എട്ടു വർഷമായി സഊദിയിൽ ഹൗസ് ഡ്രൈവർ ആയി ജോലിചെയ്തു വരികയായിരുന്നു. നാല് വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയെത്തിയത്. ജീവകാരുണ്യ, സേവന പ്രവർത്തനരംഗത്ത് മുന്നിലുണ്ടായിരുന്നു.

പിതാവ്: അബ്ദുൽ മുത്ത്, മാതാവ്: സാബിറ ബീവി, ഭാര്യ: സുജിത, മക്കൾ: ഫാത്തിമ ഷാൻ, സെയ്‌ദ ഷാൻ.

റിയാദ് പ്രിൻസ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിലുള്ള മയ്യിത്ത് നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾക്ക് നൗഷാദ് ഉമയനല്ലൂർ, സിദ്ധീഖ് തൂവ്വൂർ, സുഫിയാൻ ചൂരപ്പിലാൻ, മെഹബൂബ്, സിജ്ജു റാണി, യൂസുഫ്, ബിജു, ഇർഷാദ് എന്നിവർ രംഗത്തുണ്ട്.

വാർത്തകൾക്കായി 👇

https://chat.whatsapp.com/HJNYNkPS4arGuQQhDknJ0O